ഒറവമ്പുറത്ത് ബൈക്ക് കത്തിച്ച കേസില്‍ നാലുപേര്‍ പിടിയില്‍

പാണ്ടിക്കാട്: ഒറവമ്പുറം ജങ്ഷനില്‍ രണ്ട് ബൈക്കുകള്‍ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി നെല്ലിക്കുത്ത് സ്വദേശികളായ പതിയന്‍ തൊടിക മുനീര്‍ (25), കോട്ടകുത്ത് കിഴക്കേതില്‍ നസീര്‍ (24), ഷീലം വീട്ടില്‍ മുഹ്സിന്‍ (20), പുതുകൊള്ളി മുഹമ്മദ് മുസ്തഫ (26) എന്നിവരെയാണ് പാണ്ടിക്കാട് സി.ഐ എം.കെ. കൃഷ്ണന്‍െറ നിര്‍ദേശപ്രകാരം മേലറ്റൂര്‍ എസ്.ഐ രാജീവും ക്രൈം സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. നവംബര്‍ 29ന് രാത്രി 11 മണിയോടെയാണ് സംഭവം. ഒറവമ്പുറത്ത് നടന്ന ഫുട്ബാള്‍ മത്സരത്തില്‍ നെല്ലിക്കുത്ത് പ്രദേശത്തുകാരും നടത്തിപ്പ് കമ്മിറ്റിക്കാരും തമ്മില്‍ അടിപിടി നടന്നിരുന്നു. ഈ പ്രശ്നം മേലാറ്റൂര്‍ പൊലീസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇതിനുശേഷം സംഘര്‍ഷത്തിന് പ്രതികാരമായി നെല്ലിക്കുത്തുകാരായ പ്രതികള്‍ രാത്രി കാറില്‍ ഒറവമ്പുറത്തത്തെി റോഡരികില്‍ നിര്‍ത്തിയിട്ട രണ്ട് ബൈക്കുകള്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം കാറില്‍ തന്നെ രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും മന്ത്രിമാര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ക്രൈം സ്ക്വാഡിന്‍െറ സഹായത്തോടെ അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ മഞ്ചേരി സ്റ്റേഷനില്‍ നിരവധി അടിപിടി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പ്രദീപ് കുമാറിന്‍െറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എ.എസ്.ഐ പി.കെ. അബ്ദുസ്സലാം, എം. സുരേഷ്, വി. മന്‍സൂര്‍, ഫാസില്‍ കുരിക്കള്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.