പെരിന്തല്‍മണ്ണ: മാനത്തുമംഗലം ബൈപാസില്‍ നടക്കുന്ന മാധ്യമം-ജി.കെ.എസ്.എഫ് ഡിസംബര്‍ ഫെസ്റ്റില്‍ ഒരുക്കിയ ഫുഡ് കോര്‍ട്ട് ശ്രദ്ധയാകര്‍ഷിക്കുന്നു. അറേബ്യന്‍, തലശ്ശേരി, നാടന്‍ വിഭവങ്ങളുടെ വ്യത്യസ്തങ്ങളായ രുചിക്കൂട്ടുകളാണ് ഇവിടെ തയാറാക്കുന്നത്. ചിക്കന്‍ കാബിലി, തന്തൂരി, ബട്ടൂര, ചെന തുടങ്ങി ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങള്‍ നഗരിയില്‍ തയാറാക്കുന്നു. ഐസ്ക്രീം, ബജി, ഹലുവ, ശീതള പാനീയങ്ങള്‍, എണ്ണ പലഹാരങ്ങള്‍, ഫ്രഷ് ഗ്രേപ് ജ്യൂസ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. മുളയരി പായസമാണ് പായസ വിഭവങ്ങളില്‍ പ്രധാനം. ചോക്ളേറ്റ്, പാലട പായസങ്ങള്‍ തുടങ്ങിയവ നഗരിയിലത്തെുന്നവര്‍ക്ക് വേറിട്ട മധുരം സമ്മാനിക്കുന്നു. തലശ്ശേരി വിഭവങ്ങള്‍ക്ക് മാത്രമായി പ്രത്യേക സ്റ്റാളും ഫുഡ് കോര്‍ട്ടിലുണ്ട്. ഇറച്ചികേക്ക്, കിളിക്കൂട്, ചട്ടിപ്പത്തിരി, ഇറച്ചിപത്തിരി, പഴം നിറച്ചത് തുടങ്ങിയവയാണ് ഇവിടെ തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.