അരീക്കോട്: ഗ്രാമപഞ്ചായത്ത് ഓഫിസുകളിലെ ഗ്രാമീണ നിയമ സംരക്ഷണ കേന്ദ്രങ്ങള്‍ ആഴ്ചയില്‍ രണ്ടുദിവസം പ്രവര്‍ത്തിക്കും. ഞായറാഴ്ചയും ബുധനാഴ്ചയുമാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. കഴിഞ്ഞ നവംബറില്‍ ആരംഭിച്ച കേന്ദ്രങ്ങള്‍ അടുത്ത മാര്‍ച്ച് വരെയുണ്ടാകും. ഗ്രാമീണരുടെ പരാതികള്‍ തീര്‍ക്കാനുള്ള നിയമ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയാണ് സംരക്ഷണ കേന്ദ്രങ്ങളുടെ ലക്ഷ്യം. ഒരഭിഭാഷകനും പാരാലീഗല്‍ വളന്‍റിയറും കേന്ദ്രത്തില്‍ ഹാജരുണ്ടാകും. ഏറനാട് താലൂക്കിലെ 16 ഗ്രാമപഞ്ചായത്തുകളിലും മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി നഗരസഭാകാര്യാലയങ്ങളിലും സേവനം ലഭിക്കും. കുഴിമണ്ണ, വാഴയൂര്‍, മൊറയൂര്‍, എടവണ്ണ, തൃക്കലങ്ങോട്, പുല്‍പ്പറ്റ, ആനക്കയം, പൂക്കോട്ടൂര്‍, പള്ളിക്കല്‍, ചെറുകാവ്, പാണ്ടിക്കാട്, വാഴക്കാട്, അരീക്കോട്, കാവനൂര്‍, ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ് ഗ്രാമപഞ്ചായത്തുകളിലും സൗജന്യ സേവനം ലഭിക്കും. ലീഗല്‍ സര്‍വിസസ് ഏറനാട് താലൂക്ക് കമ്മിറ്റിയുടെ കീഴിലാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.