തൊടൂകാപ്പ് ഇക്കോ ടൂറിസം നിര്‍മാണം ധ്രുതഗതിയില്‍

കരിങ്കല്ലത്താണി: കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്ത് തൊടൂകാപ്പില്‍ വനം വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ നിര്‍മിക്കുന്ന തൊടൂകാപ്പ് ഇക്കോ ടൂറിസം പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ ധ്രുതഗതിയില്‍. ആദ്യഘട്ട നിര്‍മാണമായ വനം മോടി പിടിപ്പിക്കല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സ്ഥിരം മാലിന്യം തള്ളല്‍ കേന്ദ്രമായ പ്രദേശത്തെ മലിനജലം ഒഴുക്കുന്നതിന് വനത്തിനോട് ചേര്‍ന്ന അഴുക്കുചാല്‍, ഓവുചാല്‍ എന്നിവയുടെ പ്രവൃത്തികള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. റോഡില്‍ നിന്ന് 40 മീറ്റര്‍ വനത്തില്‍ നിര്‍മിക്കുന്ന ബാംബൂ കോട്ടേജിന്‍െറ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 10ലക്ഷം രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിരുന്നു. യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള കേന്ദ്രവും ഒരുക്കുന്നുണ്ട്. വനത്തിനുള്ളില്‍ ട്രക്കിങ്ങിനുള്ള സൗകര്യമൊരുക്കാനും പദ്ധതിയുണ്ട്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പാറകളിലേക്കും വനത്തിനുള്ളിലേക്കും ട്രക്കിങ്ങ് ഒരുക്കാനാണ് പദ്ധതി. റോഡിനോട് ചേര്‍ന്ന വനത്തിന്‍െറ ഭാഗത്ത് വേലി സ്ഥാപിക്കുന്ന ജോലിയും പൂര്‍ത്തിയായിട്ടുണ്ട്. വനത്തോട് ചേര്‍ന്ന് റീഫ്രഷ്മെന്‍റ് ഷോപ്പും തുടങ്ങും. നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ കേന്ദ്രം തുറക്കാനാകുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.