മങ്കട: നൂറ്റാണ്ടുകാലം ചേരിയംമലയിലെ പാറമടയിലും വനങ്ങളിലുമായി ജീവിതം നയിച്ച ആദിവാസികള്‍ക്ക് തലചായ്ക്കാന്‍ വീടൊരുങ്ങുന്നു. ആറ് വീടുകളുടെയും വാര്‍പ്പ് കഴിഞ്ഞു. സിമന്‍റ് തേപ്പും വൈദ്യുതീകരണവും മാത്രമേ അവശേഷിക്കുന്നുള്ളൂ. കഴിഞ്ഞ മാര്‍ച്ചിലാണ് വീട് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. മൂന്ന് മാസംകൊണ്ട് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. ആഗസ്റ്റ് 18നാണ് മന്ത്രി പി.കെ. ജയലക്ഷ്മി പ്രവൃത്തികളുടെ ഒൗദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍, ഇപ്പോള്‍ ഒമ്പത് മാസം പിന്നിട്ടിട്ടും പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടില്ല. ഇതിനിടെ കോളനിയില്‍ 10 ലക്ഷം രൂപ ചെലവില്‍ 45 മീറ്റര്‍ നീളത്തില്‍ ഒരുനടപ്പാതയും പണിതു. ഒക്ടോബറിലാണ് ഇത് പൂര്‍ത്തിയായത്. കോളനിയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് പ്രവൃത്തി തുടങ്ങിയിട്ടില്ല. കൂടാതെ കുടിവെള്ളം മറ്റ് അനുബന്ധ പ്രവൃത്തികളും അവശേഷിക്കുകയാണ്. കുമാരഗിരി എസ്റ്റേറ്റിലെ കിഴക്ക് ഭാഗത്ത് കൂട്ടില്‍ പ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന വെട്ടിലാലയിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. മാധ്യമ വാര്‍ത്തകളുടെയും മറ്റു സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലും കാരണമായി പട്ടികവര്‍ഗ വികസന വകുപ്പാണ് ഇവര്‍ക്ക് വീട് നിര്‍മിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.