പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ പാതിവഴിയില്‍ അനിശ്ചിതത്വം നേരിടുന്ന വികസന പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്തണമെന്നും പ്ളാറ്റ്ഫോമില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നും ആവശ്യപ്പെട്ട് മലബാര്‍ റെയില്‍വേ യൂസേഴ്സ് അസോസിയേഷന് കീഴില്‍ നാട്ടുകാര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി. മലബാര്‍ റെയില്‍വേ യൂസേഴ്സ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ യു.കെ. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനകീയ വികസന മുന്നണി ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് മുഖ്യപ്രഭാഷണം നടത്തി. മുന്‍ പി.എസ്.സി അംഗം പ്രഫ. ഇ.പി. മുഹമ്മദലി നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ഭവ്യാരാജ്, സ്ഥിരംസമിതി ചെയര്‍മാന്‍ ഉസ്മാന്‍ പുത്തരിക്കല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ദേവന്‍ ആലുങ്ങല്‍, നൗഫല്‍, അശ്റഫ് ശിഫ, സുഹാസ്, കെ.പി.എം. കോയ, കെ.സി. നാസര്‍, പി.ഡി.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സക്കീര്‍ പരപ്പനങ്ങാടി, കെ.പി. ഷാജഹാന്‍, പി.കെ. അബൂബക്കര്‍ ഹാജി, ജയപ്രകാശ്, ചോനാരി കുഞ്ഞിമുഹമ്മദ്, ശമീര്‍ കോണിയത്ത്, എം.എന്‍. മുജീബ് റഹ്മാന്‍, അഡ്വ. എ. അബ്ദുറഹീം, പാലാഴി കോയ, ശമീര്‍, ചേര്‍ക്കോട്ട് മൊയ്തീന്‍ കോയ, അബ്ദുല്ല നഹ, പി.ആര്‍. അബ്ദുറസാഖ് ഹാജി, പി.പി. അബ്ദുസ്സലാം, എം.എച്ച്. കോയ എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി അബ്ദുസ്സലാം ഹാജി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.