കാടുകയറാതെ ചെന്നായ്ക്കള്‍; ചേരി നിവാസികള്‍ ഭീതിയില്‍

കരുവാരകുണ്ട്: കല്‍ക്കുണ്ട് ചേരിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ ചെന്നായ്ക്കൂട്ടം കാട്ടിലേക്ക് തിരിച്ചുകയറിയില്ല. കഴിഞ്ഞ ദിവസവും ഇവയെ പ്രദേശവാസികള്‍ ജനവാസ മേഖലയില്‍ കണ്ടു. ടാപ്പിങ് തൊഴിലാളി മരത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഒരാഴ്ച മുമ്പാണ് ചേരിയിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്തെ വളര്‍ത്തു മൃഗങ്ങള്‍ മേയുന്ന തോട്ടത്തില്‍ ആറ് ചെന്നായകളത്തെിയത്. ഇവ നാല് ആടുകളെ ഭക്ഷണമാക്കുകയും ചെയ്തിരുന്നു. സംഭവം വനംവകുപ്പ് ഗൗരവത്തിലെടുത്തിട്ടില്ളെന്നും നാട്ടുകാരുടെ ഭീതിയകറ്റാന്‍ നടപടികൈകൊണ്ടില്ളെന്നും പരാതിയുയര്‍ന്നിരുന്നു. ഇതിനിടെയാണ് രണ്ടു ദിവസം മുമ്പ് വീണ്ടും കൂടുതല്‍ ചെന്നായകളെ ഈ ഭാഗത്ത് കണ്ടത്. ജോലി ചെയ്യുകയായിരുന്ന അമ്പായക്കോടന്‍ ഖാലിദ് ചെന്നായക്കൂട്ടത്തെ കണ്ട് ഓടി മരത്തില്‍ കയറുകയായിരുന്നു. വളര്‍ത്തുമൃഗങ്ങളെ മേയാന്‍ വിടാനും പകല്‍ സമയത്ത് പോലും തോട്ടങ്ങളില്‍ പോകാനും കഴിയാത്ത അവസ്ഥയാണ്. വനം വകുപ്പ് വിഷയത്തില്‍ ഇടപെട്ട് നാട്ടുകാരുടെ ഭീതിയകറ്റണമെന്ന് കോണ്‍ഗ്രസ് ചേരി ബ്രാഞ്ച് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.