അരീക്കോട്: കാല്‍പ്പന്ത് കളിയുടെ ഈറ്റില്ലമെന്നറിയപ്പെടുന്ന അരീക്കോടും സമീപ ഗ്രാമങ്ങളിലും സെവന്‍സിപ് ഫുട്ബാളിന്‍െറ ആരവമുയര്‍ന്നു. തെരട്ടമ്മല്‍ മൈതാനത്തും പുത്തലം മിനി സ്റ്റേഡിയത്തിലും പൂങ്കുടി, കീഴുപറമ്പ്, കാവനൂര്‍, ആലുങ്ങല്‍ പറമ്പ് എന്നിവിടങ്ങളിലുമുള്ള കളിക്കമ്പക്കാര്‍ സെവന്‍സ് നടത്തിപ്പിനായുള്ള തയാറെടുപ്പിലാണ്. കാവനൂരിലെ ന്യൂ സ്റ്റാര്‍ ക്ളബും പുത്തലത്തെ യൂത്ത് കള്‍ചറല്‍ അസോസിയേഷനും സംഘടിപ്പിക്കുന്ന മത്സരം പുതുവര്‍ഷാരംഭത്തിലാണ് തുടങ്ങുക. യൂത്ത് കോണ്‍ഗ്രസിന്‍െറ മൈത്ര കമ്മിറ്റിയും ഇത്തവണ ഫുട്ബാള്‍ മത്സരത്തിനായി ടീമുകളെ ക്ഷണിച്ചു കഴിഞ്ഞു. മിനി സ്റ്റേഡിയങ്ങളിലും സ്കൂള്‍ മൈതാനങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും ഇനിയുള്ള സായാഹ്നങ്ങളില്‍ പന്തുരുളും. ക്രിസ്മസ് അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്കായി ഫുട്ബാള്‍ പരിശീലന ക്യാമ്പുകളും നടക്കും. അരീക്കോട് ഫുട്ബാള്‍ ഡെവലപ്മെന്‍റ് കൗണ്‍സില്‍ ഇത്തവണ തെരഞ്ഞെടുത്ത 50 കുട്ടികള്‍ക്ക് പരിശീലനം നല്‍കും. എടവണ്ണ സ്വദേശിയായ ഹംസക്കോയയാണ് പരിശീലകന്‍. അരീക്കോട് ബ്ളോക്ക് പഞ്ചായത്തിന് കീഴിലെ 14 സ്കൂളുകളില്‍ നിന്നുള്ള കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. എല്ലാവര്‍ക്കും ജഴ്സിയും ഫുട്ബാളും നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.