പുലാമന്തോള്‍: നിയമങ്ങള്‍ക്ക് പുല്ലുവില, ചെങ്കല്ല് ലോറികള്‍ സര്‍വിസ് നടത്തുന്നത് തോന്നിയപോലെ. ചെങ്കല്ലുമായി പോവുന്ന ലോറികളുടെ മുകള്‍ വശം മൂടണമെന്നതാണ് നിയമം. എന്നാല്‍ പാങ്ങ് ചേണ്ടി ഭാഗത്ത് നിന്ന് ചെങ്കല്ലുമായി കൊളത്തൂര്‍ പുലാമന്തോള്‍ റൂട്ടിലൂടെ പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ചെങ്കല്ലുമായി പോവുന്ന ലോറികള്‍ക്ക് ഇതൊന്നും ബാധകമല്ല. പാങ്ങ് ചേണ്ടിയില്‍ നിന്ന് പുറപ്പെടുന്ന ചെങ്കല്‍ ലോറികള്‍ ലഷ്യസ്ഥാനത്തത്തെുന്നത് പാങ്ങ്, കൊളത്തൂര്‍, പുലാമന്തോള്‍ തുടക്കിയ സ്ഥലങ്ങളിലൂടെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് മുമ്പിലൂടെ സമയപരിധി ലംഘിച്ചാണ് ചെങ്കല്ലുമായി പോവുന്നത്. ചെങ്കല്ല് ലോഡുകള്‍ മൂടാത്തതിനാല്‍ പിറകെ വരുന്ന വാഹനയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ശല്യമാവുന്നു. ചെങ്കല്‍ ലോറികള്‍ കൊളത്തൂര്‍ പൊലീസ് സ്റ്റേഷന് മുമ്പിലൂടെയാണ് പോവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.