മെഡിക്കല്‍ കോളജില്‍ പാത്തോളജി വകുപ്പായിട്ടും ചികിത്സാ സംവിധാനമായില്ല

മഞ്ചേരി: മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകുന്നതോടെ കാന്‍സര്‍ ചികിത്സാവിഭാഗം പൂര്‍ണാര്‍ഥത്തില്‍ വരുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. ജനറല്‍ ആശുപത്രിയായിരിക്കെ 2013 ജൂലൈയില്‍ തുടങ്ങിയ കീമോ തെറപ്പി വാര്‍ഡിന് മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തിയിട്ടും മാറ്റമില്ല. രോഗനിര്‍ണയത്തിനും ചികിത്സക്കും ലാബ് വന്നെങ്കിലും ചികിത്സക്ക് സൗകര്യങ്ങളില്ല. ശരീര സാമ്പിളും നീര് കുത്തിയെടുത്ത പരിശോധനയുമാണ് രോഗ നിര്‍ണയത്തിന്‍െറ പ്രഥമ ഘട്ടം. മെഡിക്കല്‍ കോളജില്‍ പാത്തോളജി വിഭാഗം ഡോക്ടറും ലബോറട്ടറിയും അനുബന്ധ സംവിധാനങ്ങളുമായിട്ടും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സേവനം ചെയ്യുന്ന റേഡിയോ തെറപ്പിസ്റ്റ് ഡോക്ടര്‍ വ്യാഴാഴ്ചകളില്‍ ഉച്ചവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെുകയാണിപ്പോള്‍. നേരത്തേ 12 രോഗികള്‍ക്കുള്ള സൗകര്യത്തോടെ തുടങ്ങിയ വാര്‍ഡ് ചുരുക്കിക്കൊണ്ടിരിക്കുകയാണ്. അടച്ചുപൂട്ടാന്‍ വഴിയില്ലാത്തതിനാല്‍ ഏതാനും രോഗികളെ കിടത്തുന്നു. നേരത്തേ രോഗികളെ കിടത്തിയ ഒരു മുറി പ്രസവ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് നല്‍കി. റേഡിയോ ഡയഗ്നോസിസും റേഡിയോ തെറപ്പിയും ആശുപത്രിയില്‍ വേണമെന്നിരിക്കെ സ്പെഷാലിറ്റി കേഡര്‍ സംവിധാനം വന്നപ്പോള്‍ മാറിമറിഞ്ഞു. പാലിയേറ്റീവ് വാര്‍ഡ് അടക്കമുണ്ടിവിടെ. 2010ല്‍ ജനറല്‍ ആശുപത്രിയായി പ്രഖ്യാപിച്ച ഘട്ടത്തില്‍ കാന്‍സര്‍ രോഗനിര്‍ണയത്തിനും ചികിത്സക്കും പ്രത്യേക പദ്ധതിയും ഫണ്ടും നല്‍കാമെന്ന് കേന്ദ്രമന്ത്രിയായിരുന്ന ഇ. അഹമ്മദ് പ്രഖ്യാപിച്ചത് ഇപ്പോഴും യഥാര്‍ഥ്യമായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.