മങ്കട: വിരാമമായി മങ്കട 66 കെ.വി സബ് സ്റ്റേഷന്‍ പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക്. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍ ലൈന്‍ വലിക്കല്‍ അടക്കമുള്ള പ്രധാന ജോലികള്‍ അവസാനിച്ചു. അവസാനഘട്ട പ്രവൃത്തികള്‍ സെപ്റ്റംബറോടെ പൂര്‍ത്തിയാക്കി ഒക്ടോബറില്‍ പദ്ധതി ഉദ്ഘാടനത്തിന് തയാറാവുമെന്ന് നിര്‍മാണ കമ്പനി വക്താക്കള്‍ പറഞ്ഞു. 2011 ഡിസംബറില്‍ ഹൈദരാബാദ് കേന്ദ്രമായ ആസ്റ്റര്‍ കമ്പനിക്ക് ഒരുവര്‍ഷത്തേക്ക് കരാര്‍ നല്‍കിയതായിരുന്നു മങ്കട സബ്സ്റ്റേഷന്‍ പ്രവൃത്തികള്‍. മങ്കട, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് തുടങ്ങിയ പഞ്ചായത്തുകളിലെ രൂക്ഷമായ വൈദ്യുതി ക്ഷാമത്തിന് പരിഹാരമായേക്കാവുന്ന സ്റ്റേഷന്‍െറ പണി തുടങ്ങിയിട്ട് നാലുവര്‍ഷം തികയാനിരിക്കുകയാണ്. 2012 ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ നിര്‍മാണ പ്രവൃത്തികള്‍ ആ വര്‍ഷം തന്നെ മുടങ്ങി. പിന്നീട് ഇതേ കമ്പനിക്കുതന്നെ കരാര്‍ പുതുക്കി നല്‍കുകയാണുണ്ടായത്. അതിനുശേഷം 2013 ആഗസ്റ്റില്‍ പണിപൂര്‍ത്തികുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, വീണ്ടും തീയതി നീട്ടി നല്‍കി. ഈ ഒക്ടോബറില്‍ ഉദ്ഘാടനം നടക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് അവസാനഘട്ട പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.