ചമ്രവട്ടം: തിരൂര്‍-ചമ്രവട്ടം റോഡില്‍ അറ്റകുറ്റപ്പണി നടത്താന്‍ നടപടി സ്വീകരിക്കാത്തതിനാല്‍ അപകടങ്ങള്‍ പതിവാകുന്നു. ആലത്തിയൂര്‍ മുതല്‍ ചമ്രവട്ടംപാലം വരെയാണ് റോഡില്‍ പലഭാഗത്തും കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ചമ്രവട്ടംപാലം തുറന്നതോടെ കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് കുറഞ്ഞ സമയം കൊണ്ട് എത്താമെന്നതിനാല്‍ നിരവധി വാഹനങ്ങളാണ് ഇതുവഴി പോവുന്നത്. എന്നാല്‍, റോഡ് പണി കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാവും മുമ്പുതന്നെ ഇവിടെ റോഡില്‍ പലഭാഗത്തും വന്‍ കുഴികള്‍ രൂപപ്പെട്ടത് അപകടഭീഷണി ഉയര്‍ത്തുന്നു. സംസ്ഥാനത്തിന്‍െറ പലഭാഗത്തുനിന്നുള്ള യാത്രക്കാര്‍ ഈ വഴി യാത്രചെയ്യുമ്പോള്‍ റോഡില്‍ ഏത് ഭാഗത്താണ് കുഴിയെന്ന് അറിയാത്തതിനാല്‍ കുഴിയില്‍ ചാടി അപകടങ്ങള്‍ നിത്യസംഭവമാണ്. അപകടങ്ങളുടെ തുടര്‍ച്ചയെന്നോളമാണ് വെള്ളിയാഴ്ച രാത്രി പൊന്നാനിയില്‍നിന്ന് തിരൂരിലേക്ക് ബൈക്കില്‍ യാത്ര ചെയ്യവെ പെരുന്തല്ലരില്‍വെച്ച് കുഴിയില്‍ ചാടി റോഡില്‍ വീണ പൊന്നാനി സ്വദേശി മൂസാന്‍െറ പുരക്കല്‍ അലി ടാങ്കര്‍ ലോറി കയറി മരണപ്പെട്ടത്. തിരൂര്‍ ചമ്രവട്ടം റോഡിലെ കുഴികള്‍ മൂടി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.