എടപ്പാള്‍: റോഡ് കൈയേറ്റം പകല്‍പോലെ വ്യക്തം, നാട്ടുകാരൊന്നടങ്കം സര്‍വേ നടത്തി കൈയേറ്റങ്ങള്‍ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തി വട്ടംകുളം പഞ്ചായത്തിന് നല്‍കിയ നിവേദനത്തിന് പുല്ലുവില. വട്ടംകുളം-ചേകനൂര്‍ റോഡിലെ കൈയേറ്റങ്ങള്‍ക്ക് പഞ്ചായത്ത് ഭരണ സമിതികളുടെയും രാഷ്ട്രീയ പാര്‍ട്ടി-സംഘടനകളുടെയും മൗന പിന്തുണയും. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്നതും മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്നതുമായ പ്രധാന റോഡായ വട്ടംകുളം-ചേകനൂര്‍ റോഡില്‍ തൈക്കാട് സ്റ്റേഡിയം വരെ വര്‍ഷങ്ങളായി നടന്നുവരുന്ന കൈയേറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്. വര്‍ഷങ്ങളായി ജനങ്ങള്‍ ഈ കൈയേറ്റങ്ങള്‍ക്കെതിരെ നടപടിവേണമെന്നാവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട്. ഈ വര്‍ഷം പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതി പ്രകാരം ഈ റോഡില്‍ പുനര്‍നിര്‍മാണ പ്രവൃത്തി ആരംഭിക്കാന്‍ ശ്രമിച്ചപ്പോഴാണ് കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചുമതി പുനര്‍നിര്‍മാണം എന്ന ആവശ്യവുമായി ഒരുവിഭാഗം നാട്ടുകാര്‍ രംഗത്തിറങ്ങിയത്. എന്നാല്‍, ഇവര്‍ക്കെതിരെ രാഷ്ട്രീയക്കാരും പഞ്ചായത്ത് ഭരണസമിതിയും സംഘടിക്കുകയായിരുന്നു. കൈയേറ്റത്തിലൂടെ വീതികുറഞ്ഞ വട്ടംകുളം അങ്ങാടി മുതല്‍ പരിയപ്പുറം റോഡ് വരെയുള്ള ഭാഗം സാങ്കേതിക തടസ്സംമൂലം പുനര്‍നിര്‍മാണം നടത്താന്‍ കഴിയില്ളെന്ന അധികൃതരുടെ നിലപാടിനെ തുടര്‍ന്ന് അത്രയും സ്ഥലത്തെ തകര്‍ന്നഭാഗം ഒരു ലക്ഷം രൂപ ചെലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്യുകയാണ് ഭരണസമിതി ചെയ്തത്. അത്രപോലും കൈയേറ്റങ്ങള്‍ നീക്കം ചെയ്ത് റോഡിന്‍െറ യഥാര്‍ഥ വീതി തിരിച്ചെടുത്ത് അവിടേക്ക് പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി വ്യാപിപ്പിക്കാന്‍ ഭരണസമിതി ശ്രമിച്ചില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഈ വിഷയത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഒറ്റക്കെട്ടായിരുന്നു. പ്രതിഷേധവുമായി രംഗത്തിറങ്ങിയ വിഭാഗം സര്‍വേ നടത്തി കൈയേറ്റ സ്ഥലങ്ങള്‍ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ നിവേദനം താലൂക്ക് സര്‍വേ വിഭാഗത്തിലേക്ക് ഇതുവരെയും നല്‍കിയിട്ടില്ലത്രേ. സര്‍വേ നടത്തി കൈയേറ്റ സ്ഥലം തിരിച്ചുപിടിക്കുമ്പോള്‍ നഷ്ടപ്പെടുന്ന വോട്ടുകളിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭയം. വട്ടംകുളം അങ്ങാടി മുതല്‍ പരിയപ്പുറം റോഡിന് മുകള്‍വശം വരെ ഇരുഭാഗത്തുനിന്നും ഒരേ സമയം വാഹനങ്ങള്‍ വന്നാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് നിത്യസംഭവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.