പൂക്കോട്ടുംപാടം: ജനവാസ മേഖലയില്‍ നാശംവിതച്ച് കാട്ടാനക്കൂട്ടം. അമരമ്പലം പഞ്ചായത്തിലെ വേങ്ങാപരതയിലാണ് കാട്ടാനക്കൂട്ടം നാശം വിതച്ചത്. വ്യാഴാഴ്ച രാത്രി കൃഷിയിടത്തിലിറങ്ങിയ കാട്ടാനകള്‍ കീച്ചേരി അഷ്റഫിന്‍െറ 700ലധികം വാഴകള്‍ ചവിട്ടി മെതിച്ചു. ഓണവിപണി ലക്ഷ്യമാക്കി നട്ടുവളര്‍ത്തിയ നേന്ത്ര വാഴകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. ഇയാളുടെ കൃഷിയിടത്തിലെ പത്തോളം കവുങ്ങുകളും ആന നശിപ്പിച്ചിട്ടുണ്ട്. സമീപ വാസിയായ കുറ്റിയില്‍ തങ്കച്ചന്‍െറ റബര്‍, കവുങ്ങുകള്‍, തേക്ക് എന്നിവയും ആനക്കൂട്ടം പിഴുതെറിഞ്ഞു. ചെരങ്ങാ തോട് കടന്നുവരുന്ന ആനകള്‍ പ്രദേശത്ത് നാശം വിതക്കുന്നത് പതിവാണ്. കഴിഞ്ഞദിവസം രാവിലെ എട്ട് വരെ ആനക്കൂട്ടം പുഴയോരത്തെ കൃഷിയിടങ്ങളില്‍ തമ്പടിച്ചതായി നാട്ടുകാര്‍ പറയുന്നു. സോളാര്‍ ഫെന്‍സിങ് ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുടെ കുറവാണ് ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങാന്‍ കാരണമാകുന്നത്. ആന ശല്യത്തിന് തടയിടാന്‍ എലിഫെന്‍റ് സ്ക്വാഡിന്‍െറ സേവനവും രാത്രി വാച്ചറുമാരെയും അനുവദിക്കണമെന്നാണ് കര്‍ഷകരുടെയും പ്രദേശവാസികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.