പെരിന്തല്‍മണ്ണ: കാത്തിരിപ്പിനൊടുവില്‍ പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലും നൂതന സംവിധാനങ്ങളുള്ള പുതിയ ടിക്കറ്റ് മെഷീന്‍ എത്തി. ഇതിന്‍െറ വിതരണം ആരംഭിച്ചു. 50 മെഷീനുകളാണ് എത്തിയത്. ഇവിടെ നിന്നുള്ള 45 സര്‍വിസുകളിലും പുതിയ മെഷീന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അഞ്ചെണ്ണം കരുതല്‍ സൂക്ഷിപ്പായി വെച്ചിരിക്കുകയാണ്. കര്‍ണാടക കേന്ദ്രമായുള്ള ‘ക്വാണ്ടം എ വണ്‍’ കമ്പനിയുടേതാണ് മെഷീന്‍. നേരത്തേ തിരുവനന്തപുരത്ത് നല്‍കിയ മെഷീനുകളിലെ പോരായ്മ പരിഹരിച്ച രീതിയിലുള്ളവയാണ് പെരിന്തല്‍മണ്ണക്ക് ലഭിച്ചത്. ജി.പി.എസ്, ബ്ളൂടൂത്ത് സംവിധാനങ്ങള്‍ ഇതില്‍ ക്രമീകരിച്ചിരിക്കുന്നു. എന്നാല്‍, ജി.പി.എസ് ഇതില്‍ കാര്യക്ഷമമല്ളെന്ന ആക്ഷേപമുണ്ട്. തിരുവന്തപുരത്തുള്ള കെ.എസ്.ആര്‍.ടി.സി സര്‍വര്‍ കൂടുതല്‍ ശക്തിപ്പെടുത്തിയാല്‍ മാത്രമേ പെരിന്തല്‍മണ്ണയില്‍ ജി.പി.എസ് ഫലപ്രദമായി ഉപയോഗപ്പെടുത്താനാവൂ. സര്‍വര്‍ ശക്തിപ്പെടുത്താന്‍ വന്‍തുക വേണ്ടിവരും. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കിടയല്‍ സര്‍വറിനായി തുകമുടക്കാന്‍ കെ.എസ്.ആര്‍.ടി.സി തയാറാവില്ല. പുതിയ മെഷീന്‍ ജീവനക്കാരില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. അതിന്‍െറ തെളിവാണ് വിതരണം ചെയ്ത ദിവസം മുതല്‍ വരുമാനത്തില്‍ നേരിയതെങ്കിലും വര്‍ധന കാണപ്പെട്ടത്. യാത്രക്കാര്‍ക്ക് വളരെ വേഗത്തില്‍ ടിക്കറ്റ് നല്‍കാന്‍ കഴിയുന്നതിനാല്‍ കൂടുതല്‍ യാത്രക്കാരെ വിളിച്ച് കയറ്റാനുള്ള താല്‍പര്യവും കണ്ടക്ടര്‍മാര്‍ കാണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.