മതേതര ജനാധിപത്യശക്തികളുടെ ​െഎക്യം അനിവാര്യം-എൻ.വൈ.സി

 കോഴിക്കോട്: മഹാത്മാഗാന്ധിയെ അർധനഗ്നനായ ഫക്കീർ എന്ന് പരിഹസിച്ച വിൻസ്റ്റൻ ചർച്ചിലായിരുന്നു അമിത് ഷായേക്കാൾ ഭേദമെന്നും രാഷ്ട്രപിതാവി​​െൻറ നെഞ്ചിലേക്ക് വെടിയുതിർത്തവർ അദ്ദേഹത്തെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയാണെന്നും എൻ.സി.പി ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ്. നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻ.വൈ.സി) ജില്ല ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷശബ്ദങ്ങളെ കായികമായി ഇല്ലായ്മ ചെയ്യുകയെന്ന സംഘ്പരിവാർ അജണ്ടയാണ് ദേശീയ പാർട്ടി നേതാക്കളെ വധിക്കാൻ ശ്രമിക്കുന്നതിലൂടെയും പാർട്ടി ഒാഫിസുകൾ തകർക്കാൻ ശ്രമിക്കുന്നതിലൂടെയും വ്യക്തമാകുന്നത്. സംഘ്പരിവാർ ശക്തികളുടെ ഫാഷിസ്റ്റ് അജണ്ടയെ ചെറുത്തുതോൽപിക്കാൻ മതേതരജനാധിപത്യശക്തികളുടെ െഎക്യം അനിവാര്യമാണെന്ന് എൻ.വൈ.സി ജില്ല ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു. എൻ.വൈ.സി ജില്ല പ്രസിഡൻറ് എം.പി. ഷിജിത്ത് അധ്യക്ഷതവഹിച്ചു. എൻ.സി.പി ജില്ലസെക്രട്ടറി പി.കെ.എം. ബാലകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണവും എൻ.വൈ.സി ജില്ല സെക്രട്ടറി സി. ജൂലേഷ് പ്രമേയാവതരണവും നടത്തി. അബ്ദുല്ല കുമാരനെല്ലൂർ, എസ്.പി. അജ്മൽ, സി. അഷ്റഫ്, എം. േഷാബിദാസ്, എം. അർജുൻ, സി.പി. സതീഷ്, വി. മുനീർ, എ. രഞ്ജിത്ത്, ആർ.കെ. രമേഷ്, പി. ഗണേഷ്, സി. രതീഷ് എന്നിവർ സംസാരിച്ചു.
Tags:    
News Summary - unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.