എരഞ്ഞിക്കലിൽ വീണ്ടും മോഷണം; മോഷ്​ടാവ് പിടിയിലായതായി സൂചന

എലത്തൂർ: എരഞ്ഞിക്കലിൽ വീണ്ടും മോഷണം. ചൊവ്വാഴ്ച പകൽ അമ്പലപ്പടിയിലെ വളവിൽ പ്രഭാകരൻെറ അടച്ചിട്ട വീട്ടിൽനിന്നാണ ് 20 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയത്. വീട്ടുകാർ പുറത്തുപോയ സമയത്താണ് മോഷണം. വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.

അടുത്തിടെ നിരവധി മോഷണങ്ങളാണ് എലത്തൂർ സ്റ്റേഷൻ പരിധിയിൽ നടന്നത്. സി.സി.ടി.വിയിൽ പതിഞ്ഞ ചിത്രത്തിൻെറ അടിസ്ഥാനത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്യുന്നുണ്ട്. മോഷണം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ഇയാളിൽനിന്ന് ലഭിച്ചതായാണ് വിവരം. എലത്തൂർ സി.ഐ അനിതകുമാരി, എസ്.ഐ ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുക്കുകയാണ്.

Tags:    
News Summary - theft news-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.