പണിമുടക്ക് എൽ.ഐ.സിയിൽ പൂർണം

കോഴിക്കോട്: ദേശീയ പണിമുടക്ക് രണ്ടാം ദിവസവും എൽ.ഐ.സിയിൽ പൂർണം. എൽ.ഐ.സി കോഴിക്കോട് ഡിവിഷനു കീഴിലെ 26 ഓഫിസുകളും സാറ് റലൈറ്റ് സമ്പർക് ഓഫിസുകളും പ്രവർത്തിച്ചില്ല. പണിമുടക്കിയ ജീവനക്കാരും ഏജൻറുമാരും വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ, ലൈഫ് ഇൻഷുറൻസ് ഏജൻറ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ, ഒാൾ ഇന്ത്യ ലൈഫ് ഇൻഷുറൻസ് ഏജൻറ്സ് ഫെഡറേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി, പേരാമ്പ്ര, താമരശ്ശേരി, രാമനാട്ടുകര, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ പ്രകടനം നടത്തി. കോഴിക്കോട് മാനാഞ്ചിറ എൽ.ഐ.സി ഓഫിസിനു മുന്നിൽ നടന്ന പ്രകടനത്തിന് എം.ജെ. ശ്രീരാം, എം.ടി. സുഗതൻ, പ്രേംകുമാർ, ഗോവിന്ദ് മേനോൻ, മോഹൻദാസ്, ടി.എസ്. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. പ്രകടനാനന്തരം നടന്ന യോഗം എം. കുഞ്ഞികൃഷ്ണൻ (വൈസ് പ്രസിഡൻറ്, എ.ഐ.ഐ.ഇ.എ) ഉദ്ഘാടനം ചെയ്തു. ടി.കെ. വിശ്വൻ (എൽ.ഐ.സി.എ.ഒ.എ), എ. ഭാസ്കരൻ (എൽ.ഐ.സി.പി.എ), ഐ.കെ. ബിജു (എൽ.ഐ.സി.ഇ.യു), പി.പി. കൃഷ്ണൻ (എസ്.ഇസെഡ്.ഐ.ഇ.എഫ്) എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.