പ്രവാസി വെൽഫെയർ ഫോറം രൂപവത്കരിച്ചു

കൊയിലാണ്ടി: പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചുവന്നവർക്ക് കരുത്തു പകരാൻ പ്രവാസി വെൽഫെയർ ഫോറം പ്രവർത്തിക്കുമെന്ന് വെൽഫെയർ പാർട്ടി ജില്ല ജന. സെക്രട്ടറി ടി.കെ. മാധവൻ പറഞ്ഞു. പ്രവാസി വെൽഫെയർ ഫോറം കൊയിലാണ്ടി മണ്ഡലം കമ്മിറ്റി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹസനുൽ ബന്ന മുതുവല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. ഫോറം ജില്ല പ്രസിഡൻറ് യൂസഫ് മൂഴിക്കൽ അധ്യക്ഷത വഹിച്ചു. ഫോറം കൊയിലാണ്ടി മണ്ഡലം പ്രസിഡൻറായി മിനാർ മുഹമ്മദാജിയേയും, ജന. സെക്രട്ടറിയായി പി.കെ. അബ്ദുല്ലയേയും തെരഞ്ഞെടുത്തു. കെ. മുഹമ്മദ് കോയ കണ്ണൻകടവ് (ട്രഷ), പി.എം.വി. അഹമ്മദ്, പി.എം. രാഘവൻ, പി കെ. മൊയ്തു, (വൈ. പ്രസി), കെ.കെ. നാസർ, ഷെയ്ക്ക് അലി, മുസ്തഫ എം.കെ. വെങ്ങളം (സെക്ര). മെംബർഷിപ് പി.എം. രാഘവന് നൽകി സംസ്ഥാന സെക്രട്ടറി ഹസനുൽ ബന്ന മുതുവല്ലുർ ഉദ്ഘാടനം ചെയ്തു. പി.കെ. അബ്ദുല്ല സ്വാഗതവും കലന്തൻ ഏരൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.