കൊയിലാണ്ടി നഗരസഭ വ്യപാര സമുച്ചയം നിർമാണ പ്രവൃത്തി എട്ടിന് തുടങ്ങും

കൊയിലാണ്ടി: നഗരസഭ വ്യാപാര സമുച്ചയത്തിൻെറ പ്രവൃത്തി െസപ്റ്റംബർ എട്ടിനു തുടങ്ങും. 20 കോടി ചെലവിൽ അഞ്ചു നിലകളുള്ളതാണ് കെട്ടിടം. പഴയ ബസ് സ്റ്റാൻഡിലെ ജീർണിച്ച കെട്ടിടം പൊളിച്ചാണ് വ്യാപാര സമുച്ചയം പണിയുന്നത്. 40 വർഷം മുമ്പു പണിതതാണ് ഈ കെട്ടിടം. കൊയിലാണ്ടിയിലെ വ്യാപാര മേഖലക്കാവശ്യമായ അത്യാധുനിക രീതിയിലാകും പുതിയ കെട്ടിടം. ദേശീയപാതയുടെ അരികു ചേർന്ന് വിശാല ബസ് ബേയും അതിനു പടിഞ്ഞാറു വശത്തായി 5966 സ്ക്വയർ മീറ്ററിൽ 54 കടമുറികൾ, ആർട് ഗാലറി, ഓഫിസ് സൗകര്യം, എക്സിബിഷൻ ഏരിയ, ആംഫി തിയറ്റർ, കോൺഫറൻസ് ഹാൾ, കയറ്റിറക്ക് ഏരിയ, 2800 സ്ക്വയർ ഫീറ്റ് ഏരിയയിൽ അഞ്ചു നിലകളിലും ശുചിമുറികൾ, 100 കാറുകൾ, ബൈക്കുകൾ എന്നിവക്കുള്ള പാർക്കിങ് ഏരിയ എന്നിവയുണ്ടാകുമെന്ന് നഗരസഭ ചെയർമാൻ കെ. സത്യൻ പറഞ്ഞു. സാമ്പത്തികമായി പ്രയാസപ്പെടുന്ന കൊയിലാണ്ടി നഗരസഭക്ക് പ്രതിവർഷം ഒരു കോടി രൂപ അധിക വരുമാനവും 20 കോടി രൂപ നിക്ഷേപവും നഗരസഭ ലക്ഷ്യമിടുന്നു. ഷോപ്പിങ് കോംപ്ലക്സിൻെറ ശിലയിടൽ മന്ത്രി നടത്തി. കോഴിക്കോട് എൻ.ഐ.ടി രൂപപ്പെടുത്തിയ കെട്ടിട മാതൃകയും എസ്റ്റിമേറ്റും ഊരാളുങ്കൽ സൊസൈറ്റിയിലെ വിദഗ്ധരുമായി ഉൾപ്പെടെ ചർച്ചചെയ്താണ് നഗരസഭ കൗൺസിൽ അംഗീകാരം നൽകിയത്‌. കെ.യു.ആർ.ഡി.എഫ്.സിയെന്ന സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമാണ് ഫണ്ട് ലഭ്യമാക്കുന്നത്. വിവിധ ഘട്ടങ്ങളിലായി നിർമാണ പ്രവൃത്തി വിലയിരുത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ചെയർമാൻ അറിയിച്ചു. െസപ്റ്റംബർ എട്ടിന് പഴയ ബസ്സ്റ്റാൻഡ് കെട്ടിടം പൊളിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഈ സ്റ്റാൻഡ് ഉപയോഗിക്കുന്ന ബസുകൾ, നിലവിലുള്ള ബസ് ബേയിലൂടെ ഫ്ലൈ ഓവർ ഭാഗത്തേക്കു വന്ന് ടൗൺ ഹാളിനു മുന്നിലൂടെ പുതിയ ബസ് സ്റ്റാൻഡിൽ കയറി ഹൈവേയിലേക്ക് ഇറങ്ങുന്നതിനും പഴയ ബസ് സ്റ്റാൻഡിലെ ഓട്ടോ പാർക്കിങ് ഒഴിവാക്കുന്നതിനും കഴിഞ്ഞ ദിവസം ചേർന്ന ട്രാഫിക് അഡ്വൈസറി സമിതി തീരുമാനിച്ചിരുന്നു. ഗതാഗത നിയന്ത്രണവുമായി എല്ലാവരും സഹകരിക്കണമെന്ന് ചെയർമാൻ അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.