കുറ്റ്യാടി: വിദ്യാ കൗൺസിലിൻെറ ആഭിമുഖ്യത്തിൽ സി.ബി.എസ്.ഇ സ്കൂളുകളിലെ വിദ്യാർഥികൾക്കായി ഖുർആൻ അടിസ്ഥാനമാക്കി ന ടത്തിയ ക്ലസ്റ്റർതല മത്സരത്തിൽ രാമനാട്ടുകര നെസ്റ്റ് പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി. അൽ ഇസ്ലാഹ് ചേന്ദമംഗലൂർ, ഐഡിയൽ പബ്ലിക് സ്കൂൾ കുറ്റ്യാടി രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഐഡിയൽ പബ്ലിക് സ്കൂളിൽ നടന്ന പരിപാടി ഇബ്നു ഖൽദൂൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ മുഹമ്മദ് ഷാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്വാഗതസംഘം ചെയർമാർ എ.സി. ഫിറോസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് ഇഖ്ബാൽ, കെ.സി. കുഞ്ഞമ്മദ്, പി. കുഞ്ഞബ്ദുല്ല, ടി. ഫൈസൽ, വി.എം. അസ്ഹർ, തുഫൈൽ മുനീർ, ദുൽഫുഖാൻ എന്നിവർ സംസാരിച്ചു. ആർ.ഇ.ടി ചെയർമാൻ റസാഖ് പാലേരി സമ്മാനദാനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.