'ആശാ വർക്കർമാരുടെ വേതന കുടിശ്ശിക തീർക്കണം'

പേരാമ്പ്ര: ആശാ വർക്കർമാരുടെ ഇൻസൻെറിവും ഓണറേറിയവും കൃത്യമായി വിതരണം ചെയ്യണമെന്ന് കേരള പ്രദേശ് ആശാ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) പേരാമ്പ്ര നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ആശാ വർക്കർമാരുടെ വേതനം ആറു മാസത്തോളമായി മുടങ്ങിയിരിക്കുകയാണെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. യുവജന വിഭാഗം സംസ്ഥാന സമതി അംഗം ഷാജു പൊൻപറ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി മനോജ് എടാണി മുഖ്യ പ്രഭാഷണം നടത്തി. വനിത വിഭാഗം ജില്ല പ്രസിഡൻറ് ടി. നുസ്രത്ത്, പി.എസ്. സുനിൽകുമാർ, കെ.കെ. ലീല, സി.കെ. പുഷ്പ, വി.കെ. വത്സ, എൻ.പി. ഇന്ദിര, എ. റീജ, വി.കെ. ഗീത, എ. നിർമ്മല, വി.കെ. സുമ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.