നാദാപുരം: തിമിർത്ത് പെയ്യുന്ന മഴയിൽ റോഡുകൾ തോടുകളായി. എടച്ചേരി- ചുണ്ടയിൽ ഒരു കിലോമീറ്ററോളം വരുന്ന റോഡിൽ വെള്ള ം കയറി ഗതാഗതം മുടങ്ങി. മഴ ശക്തമായാൽ റോഡിനോട് ചേർന്ന വീടുകളിലേക്കടക്കം വെള്ളം കയറാനുള്ള സാധ്യതയുണ്ട്. കരിങ്കൽ പാലം അയ്യപ്പൻകാവ് തോട് കര കവിഞ്ഞൊഴുകിയതാണ് സമീപത്തെ കൃഷിയിടവും റോഡും വെള്ളത്തിലാവാൻ ഇടയാക്കിയത്. തോടിനോട് ചേർന്ന് നിൽക്കുന്ന റോഡായതിനാൽ കാലവർഷത്തിൽ വെള്ളം കയറുക പതിവാണ്. റോഡിൽ കയറിയ വെള്ളമിറങ്ങാൻ സാധാരണ രണ്ടു ദിവസമെങ്കിലുമെടുക്കും. ഇതുവഴി ഗതാഗതം തടസ്സപ്പെടുന്നത് പ്രധാനമായും വിദ്യാർഥികളെയാണ് ബാധിക്കാറുള്ളത്. സ്കൂൾ വാഹനങ്ങൾ പ്രദേശത്തേക്ക് എത്തിപ്പെടാൻ കഴിയാറില്ല. ഞായറാഴ്ച പ്രദേശത്തെ മരണവീട്ടിലെത്തിയ എം.എൽ.എ ഇ.കെ. വിജയൻ വാഹനം നിർത്തി ഏറെ ബുദ്ധിമുട്ടിയാണ് മരണവീട്ടിലെത്തിയത്. തോടിനോട് ചേർന്ന് സംരക്ഷണ ഭിത്തി നിർമിച്ചാൽ ഒരു പരിധി വരെ പ്രശ്നത്തിന് പരിഹാരമാവുമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.