ക്ലാസ്​ റൂം ഡിജിറ്റലൈസേഷൻ മന്ത്രി ഉദ്​ഘാടനം ചെയ്തു

നന്തിബസാർ: പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഡിജിറ്റലൈസ് ചെയ്യുന്ന മേലടി ഉപജില്ല യിലെ ആദ്യ വിദ്യാലയമായ മൂടാടി ടൗണിലെ ഹാജി പി.കെ. മൊയ്തു എൽ.പി. സ്കൂളിലെ ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും, വാട്ടർപ്യൂരിഫെയർ സമർപ്പണവും മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എ.ഇ.ഒ. ഇ. വിശ്വനാഥൻ, ഡോക്‌ടറേറ്റ് കരസ്ഥമാക്കിയ പന്തലായനി ബി.പി.ഒ എം.ജി. ബൽരാജ്, ദേശീയ സ്റ്റുഡൻസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ വെള്ളിമെഡൽ നേടിയ പൂർവ വിദ്യാർഥി അബ്ദുൽ വാഹിദ്‌ എന്നിവരെ ആദരിച്ചു. കെ. ദാസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ശോഭ, സീനത്ത്, ഷീജ പട്ടേരി, വിത്സൺ, സോമൻ, പി.വി. ഗംഗാധരൻ, കെ.എം. ചന്ദ്രൻ, കെ. രാധാകൃഷ്ണൻ, ശാലിനി, ഹംസ മാസ്റ്റർ, പി.കെ. ഹാഷിം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.