Posted On
date_range Updated On
date_range എം.പി വീരേന്ദ്രകുമാറിന്റെ സ്മരണക്കായി സ്മൃതി ഗാർഡൻ നിർമ്മിച്ചു
ഓമശ്ശേരി: അന്തരിച്ച എം.പി വീരേന്ദ്രകുമാറിന്റെ 84ാമത് ജന്മ വാർഷികത്തോടനുബന്ധിച്ച് അരങ്ങിൽ ശ്രീധരൻ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്മൃതി ഗാർഡൻ നിർമ്മിച്ചു. ജനതാദൾ എസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം ഇളമന ഹരിദാസിന്റെ വീട്ടുവളപ്പിലാണ് ഗാർഡൻ നിർമ്മിച്ചത്. ഇളമന ഹരിദാസ്, ഗോൾഡൻ ബഷീർ എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ട് ഗാർഡൻ ഉദ്ഘാടനം ചെയ്തു.
മുൻ എം.എൽ.എയും അരങ്ങിൽ ശ്രീധരൻ ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാനുമായ എം.കെ പ്രേംനാഥ്, റൊയാദ് ചെയർമാൻ കാക്കാട് അഷറഫ്, എ. കുഞ്ഞായിക്കുട്ടി, പി. മോഹൻദാസ്, വിജയ് പാറക്കൽ, ജാബിർ പട നിലം, ജയകൃഷ്ണൻ പടനായകത്ത്, വിജയൻ ചോലക്കര, എ. ലത്തീഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.