മാവൂർ ബി.ആർ.സിക്ക് കീഴിൽ തുടങ്ങിയത് 53 പ്രാദേശിക പഠനകേന്ദ്രങ്ങൾ

മാവൂർ: ബി.ആർ.സിക്ക് കീഴിൽ 53 പ്രാദേശിക ഓൺലൈൻ പഠന കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി. അഞ്ച് പഞ്ചായത്തുകളിലായാണിവ. ഓരോ പഞ്ചായത്തിലെയും വായനശാലകളും അംഗൻവാടികളുമാണ് പഠന കേന്ദ്രങ്ങളായി മാറിയത്. പഞ്ചായത്ത് ഭരണസമിതികളും യുവജന, അധ്യാപക സംഘടനകളും വിദ്യാർഥി പ്രസ്ഥാനങ്ങളും ലൈബ്രറി കമ്മിറ്റികളും കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾക്കായി പ്രാദേശിക കേന്ദ്രങ്ങൾക്ക് ടെലിവിഷനുകൾ നൽകി. വെള്ളിയാഴ്ചവരെ കെണ്ടയിൻമൻെറ് സോണായിരുന്ന മാവൂർ പഞ്ചായത്തിൽ തിങ്കളാഴ്ച പ്രവർത്തിച്ചത് 15 കേന്ദ്രങ്ങളാണ്. ചാത്തമംഗലം പഞ്ചായത്തിൽ 12 കേന്ദ്രങ്ങളും കൊടിയത്തൂരിൽ 13 കേന്ദ്രങ്ങളും മാവൂരിൽ 15 കേന്ദ്രങ്ങളും പെരുവയലിൽ ആറു കേന്ദ്രങ്ങളും പെരുമണ്ണയിൽ ഏഴ് കേന്ദ്രങ്ങളും മാവൂർ ബി.ആർ.സിക്ക് കീഴിൽ പ്രവർത്തിക്കുന്നു. ജോർജ് എം. തോമസ് എം.എൽ.എ കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം അംഗൻവാടിയിലും പി.ടി.എ. റഹിം എം.എൽ.എ മാവൂർ, പെരുമണ്ണ പഞ്ചായത്തുകളിലായി മൂന്ന് വായനശാലകളിലും ഓൺലൈൻ സംവിധാനങ്ങളൊരുക്കി. വ്യവസായ വകുപ്പിൽനിന്ന് ലഭിച്ച അഞ്ച് ടി.വികളും ഓൺലൈൻ ക്ലാസുകൾക്കായി ഉപയോഗപ്പെടുത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.