ചേളന്നൂർ: പ്രവാസികളോടുള്ള സംസ്ഥാന സർക്കാറിൻെറ നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫിസ് ധർണ സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ജില്ല സെക്രട്ടറി ഒ.പി. നസീർ ഉദ്ഘാടനം ചെയ്തു. സി.പി. അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷത വഹിച്ചു. എലത്തൂർ മണ്ഡലം ജനറൽ സെക്രട്ടറി വി.എം. മുഹമ്മദ് മാസ്റ്റർ, ജലീൽ കണ്ണങ്കര, കുവൈത്ത് കെ.എം.സി.സി പ്രതിനിധി ഫസൽ അമ്പലപ്പാട്, അഷ്റഫ് ചേളന്നൂർ, മമ്മു എന്നിവർ സംസാരിച്ചു. 8/2 അങ്ങാടിയിൽ നടന്ന പ്രകടനത്തിന് അബ്ദുസലാം ചേളന്നൂർ, പി. മജീദ്, മുസ്തഫ, കെ.കെ. അഷ്റഫ് എന്നിവർ നേതൃത്വം നൽകി. ശരീഫ് കുന്നത്ത് സ്വാഗതവും പി.പി. അഷറഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.