ബേപ്പൂർ: കാർഷിക ഉപകരണങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും പ്രധാന നിർമിതി കേന്ദ്രങ്ങളായിരുന്ന . കലപ്പകൾ, അരിവാൾ, കോടാലി, മഴു, വാക്കത്തി, ചിരവ, കത്തി, പിച്ചാത്തി എന്നിവയുടെയെല്ലാം നിർമിതി ആലകളിലെ ഉലയിൽ പഴുപ്പിച്ചെടുത്ത ഇരുമ്പിനെ അടിച്ച് പാകപ്പെടുത്തിയായിരുന്നു. കരി കത്തിച്ച കനലിൽ പഴുപ്പിക്കുന്ന ഇരുമ്പിനെ, കനമുള്ള ചുറ്റികകൊണ്ട് ആഞ്ഞടിച്ച് വെള്ളത്തിൽ പതം വരുത്തിയാണ് ഓരോ ആയുധങ്ങളും പരുവപ്പെടുത്തുന്നത്. ഒരു കാലത്ത് കൃഷിക്കാരും കൂലിത്തൊഴിലാളികളും പണിയായുധങ്ങൾ മൂർച്ച കൂട്ടാനും, പാകപ്പെടുത്താനും കൊല്ലൻെറ ആലക്ക് മുൻപിൽ കാത്തുനിൽപായിരുന്നു. അക്കാലത്ത് കൊയ്ത്തിൻെറ വേഗതക്കാണ് നെല്ലും കൂലിയും ലഭിച്ചിരുന്നത്. അതിന് മൂർച്ചയുള്ള അരിവാൾ വേണം. എന്നാൽ, കൊയ്ത്തുയന്ത്രം എത്തിയതോടെ ആലകൾ ശോഷിച്ചു. അടുക്കളാവശ്യത്തിനുള്ള ഇരുമ്പ് സാധനങ്ങളും വേണ്ടുവോളം വിപണിയിൽ ലഭ്യമാണ്. ഉരു നിർമാണം സജീവമായ കാലത്ത് ബേപ്പൂരിൽ നിറയെ ആലകളുണ്ടായിരുന്നു. ബേപ്പൂർ കടവത്ത് ഭാഗത്ത് ഒരേസമയം അമ്പതും അറുപതും ഉരുക്കളുടെ നിർമാണത്തിന്, അത്യാവശ്യമായ പാക്കാണി (ഇരുമ്പിൻെറയും ചെമ്പിൻെറയും പരന്ന കുടയോട് കൂടിയ വലിയ ആണി) ഉണ്ടാക്കുന്നതിനാണ് കൊല്ലന്മാർ ബേപ്പൂരിൽ എത്തിയത്. കൊല്ലന്മാരെ തേടി ഉരുനിർമാണ വിദഗ്ധനായിരുന്ന പച്ചു മേസ്തിരി തൃശൂർ ജില്ലയിലെ പെരുംകൊല്ലന്മാർ അധിവസിക്കുന്ന ഭാഗങ്ങളിൽ പോയി തേടിപ്പിടിച്ച് കൊണ്ടുവരുകയായിരുന്നു. അങ്ങനെ വന്നവരിൽ പിലാക്കൽ കൃഷ്ണനും കുടുംബവുമാണ് ബേപ്പൂരിൽ വ്യാപിച്ചുകിടക്കുന്ന കൊല്ലപ്പണിക്കാരുടെ സമൂഹം. എന്നാൽ, അതിൽ പലരും മരണപ്പെടുകയോ പണി ഉപേക്ഷിക്കുകയോ ചെയ്തു. ഇപ്പോൾ ഈ കുലത്തൊഴിൽ നിലനിർത്തിപ്പോരുന്നത് കൃഷ്ണൻെറ മകൻ ഉണ്ണികൃഷ്ണൻ എന്ന ഉണ്ണി മാത്രമാണ്. ബേപ്പൂർ കയർ ഫാക്ടറിക്ക് മുൻവശം 'കൊല്ലൻ ഉണ്ണിയുടെ ആല'യിൽ ഇപ്പോൾ അത്യാവശ്യക്കാർ മാത്രം വരും. ഉണ്ണികൃഷ്ണൻെറ മക്കളും മറ്റു തൊഴിൽ മേഖലകളിലേക്ക് നീങ്ങി. അതിനാൽ ബേപ്പൂരിലെ അവസാനത്തെ ആല നാടിനൊരു അപൂർവ കാഴ്ചയാണ്. പടം: beypore kollan unni പഴമയുടെ ശേഷിപ്പായി ഇപ്പോഴും പ്രവർത്തിക്കുന്ന ബേപ്പൂർ കയർ ഫാക്ടറിക്ക് മുൻവശത്തെ കൊല്ലൻ ഉണ്ണിയുടെ ആല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.