ഇന്ധന വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ്​ ഉന്തുവണ്ടി ഉന്തൽ സമരം നടത്തി

കണ്ണൂർ: യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, അന്യായമായ ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധിച്ച് ഉന്തുവണ്ടി ഉന്തൽ സമരം നടത്തി. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച് കലക്ടറേറ്റിന് മുൻവശം സമാപിച്ചു. പ്രതിഷേധ സമരത്തിന് ജില്ല പ്രസിഡൻറ് സുദീപ് ജെയിംസ്, സന്ദീപ് പാണപ്പുഴ, വി. രാഹുൽ, പ്രിനിൽ മതുക്കോത്ത്, ശ്രീജേഷ് കൊയിലേരിയൻ, അനൂപ് തന്നട, എം.കെ. വരുൺ, ഫർസീൻ മജീദ്, ഷറഫുദ്ദീൻ കാട്ടാമ്പള്ളി, മുഹ്സിൻ കിഴുത്തള്ളി, റിജിൻ രാജ്, സി.എച്ച്. റിബിൻ, അക്ഷയ് കോവിലകം, നബീൽ വളപട്ടണം, നൗഫൽ വാരം തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.