ഓൺലൈൻ പഠനകേന്ദ്രത്തിന് ടി.വി നൽകി പൂർവ വിദ്യാർഥികൾ

കുരുവൻപൊയിൽ: ഓൺലൈൻ പഠനകേന്ദ്രത്തിന് ടി.വി സംഭാവന നൽകി പൂർവ വിദ്യാർഥികൾ. കരുവൻപൊയിൽ ജി.എം.യു.പി സ്കൂളിൻെറ പ്രാദേശിക പഠന കേന്ദ്രത്തിനാണ് പൂർവ വിദ്യാർഥികളായ അമൽ, ഹാരിസ്, ബിലാൽ, സാഹിദ്, മുനീബ് എന്നിവർ ടി.വിയും കേബിൾ കണഷ്ഷനും നൽകിയത്. പഠന കേന്ദ്രത്തിൻെറ ഉദ്ഘാടനം കൊടുവള്ളി മുനിസിപ്പാലിറ്റി ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ്‌ ടി.പി. അബ്ദുൽ നാസിർ അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ്‌ ആരിഫ ബീഗം, ബി.ആർ.സി കോഓഡിനേറ്റർമാരായ മുഹമ്മദ്‌ റാഫി, ഖയ്യും, പി.കെ. സുരേഷ് ബാബു, വി.പി. സുമിത എന്നിവർ സംസാരിച്ചു. എച്ച്.എം. ഇൻചാർജ് എ.വി. ബീന സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി സി.എൻ. മുഹമ്മദ്‌ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.