രാമനാട്ടുകര നഗരസഭ വൈസ് ചെയർപേഴ്‌സൺ പി.കെ.സജ്‌ന രാജിവെച്ചു

രാമനാട്ടുകര: നഗരസഭ വൈസ് ചെയർപേഴ്‌സൺ പി.കെ. സജ്‌ന രാജിവെച്ചു. ഭരണമുന്നണി കൊണ്ടുവന്ന അവിശ്വാസം ചർച്ചക്കെടുക്കാനായി നഗരസഭ യോഗം ചേരുന്നതിന് 10 മിനിറ്റ് മുമ്പ് നാടകീയമായി രാജിക്കത്ത് സെക്രട്ടറി പി.ജെ. ജസിതക്കു നൽകുകയായിരുന്നു. യോഗത്തിൻെറ തുടക്കത്തിൽ സെക്രട്ടറി രാജിക്കത്ത് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്‌സൺ സ്ഥാനം രാജി വെച്ചതിനെ തുടർന്ന് അവിശ്വാസ പ്രമേയ നോട്ടീസിൽ ചർച്ച നടക്കാതെ യോഗം പിരിഞ്ഞു. വൈസ് ചെയർപേഴ്സനെതിരെ ഭരണകക്ഷികൾതന്നെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നതിന് ചൊവ്വാഴ്ച രാവിലെ 11നാണ് യോഗം നിശ്ചയിച്ചത്. ഭരണപക്ഷത്തുനിന്നുള്ള എൽ.ഡി.എഫിലെ 16 കൗൺസിലർമാരും യോഗത്തിന് ഹാജരായിരുന്നു. അതേസമയം, യോഗത്തിൽ ഇരിപ്പിടമൊരുക്കിയത് ലോക്ഡൗൺ നിയമങ്ങൾ പാലിക്കാതെയാണെന്ന് കാണിച്ച് യു.ഡി എഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു. ഈ വിവരം കലക്ടറെയും വരണാധികാരിയെയും അറിയിച്ചിരുന്നതായും നേതാക്കൾ പറഞ്ഞു. 15 സി.പി.എമ്മും ഒരു സി.പി.ഐയും സി.പി.ഐ സ്വതന്ത്രയായ പി.കെ. സജ്നയും ഉൾപ്പെടെ 17 എൽ.ഡി.എഫും 14 യു.ഡി.എഫ് കൗൺസിലർമാരുമാണ് രാമനാട്ടുകര നഗരസഭയിലുള്ളത്. 31ാം വാർഡ് പള്ളിമേത്തലിൽനിന്നുള്ള കൗൺസിലറാണ് സജ്ന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.