ചികിത്സ സഹായം കൈമാറി

മയ്യിൽ: ചക്കരക്കല്ല് കണയന്നൂരിലെ കെ.പി. സനേഷ് ചികിത്സ ധനസഹായം കൈമാറി. കഴിഞ്ഞ അഞ്ച് മാസമായി ഗുരുതര രോഗം ബാധിച്ച് ചികിത്സയിലായിരുന്ന സനേഷിൻെറ കുടുംബത്തെ സഹായിക്കാൻ ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ചെക്കിക്കുളം തീപ്പൊരി വാട്സ് ആപ് ഗ്രൂപ്പാണ് 87400 രൂപ ചികിത്സാ സഹായ കമ്മിറ്റി രക്ഷാധികാരിയും എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ എം.സി. മോഹനന് കൈമാറിയത്. ചടങ്ങിൽ കാപ്പാട് ബാങ്ക് പ്രസിഡൻറ് പി.കെ. പ്രഭാകരൻ, കുറ്റ്യാട്ടൂർ പഞ്ചായത്ത് മെംബർ കെ.ടി. സരോജിനി, കൃഷ്ണപിള്ള സ്മാരക വായനശാല ഭാരവാഹികളും ചെക്കിക്കുളം തീപ്പൊരി വാട്സ് ആപ് ഗ്രൂപ് അഡ്മിന്മാരായ പ്രശാന്തൻ, ചെക്കിക്കുളം ഷാജി എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT