കണ്ണൂർ: കോവിഡ് സാഹചര്യത്തിൽ വ്യാപാര വായ്പകൾക്കുള്ള മൊറട്ടോറിയം ഒരു വർഷമാക്കുക, മൊറട്ടോറിയം കാലത്തെ പലിശയും പിഴപ്പലിശയും ഒഴിവാക്കുക, പരസ്പര ജാമ്യത്തിൽ വ്യാപാരികൾക്ക് ലോൺ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി ദേശസാത്കൃത ബാങ്കുകൾക്കു മുന്നിൽ പ്രതിഷേധ ധർണ നടത്തി. കണ്ണൂർ ജില്ലയിൽ 91 ബാങ്കുകൾക്കു മുന്നിൽ കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പ്രതിഷേധ ധർണ. ജില്ലതല ഉദ്ഘാടനം എസ്.ബി.െഎ പാപ്പിനിശ്ശേരി ശാഖക്കു മുന്നിൽ സംസ്ഥാന ജോയൻറ് സെക്രട്ടറി വി. ഗോപിനാഥ് നിർവഹിച്ചു. കെ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. വി. പ്രദീപൻ സാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.