ഗർഭിണികൾ ആശങ്കപ്പെടേണ്ട; ഡോക്ടർമാർ വീട്ടിലെത്തും

കോഴിക്കോട്: ഇന്ത്യയിലാദ്യമായി ഗൈനക്കോളജിസ്റ്റുകളുടെ സേവനം വീട്ടിലെത്തി നല്‍കുന്ന 'ആസ്റ്റര്‍ മോം അറ്റ് ഹോം' പദ്ധതിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ തുടക്കം. ആസ്റ്റര്‍ മോം അറ്റ് ഹോം എന്ന നൂതനപദ്ധതിക്കാണ് തുടക്കമായത്. ഉദ്ഘാടനം ഗൈനക്കോളജി വിഭാഗം മേധാവി പ്രഫ. ഡോ. റഷീദ ബീഗം നിർവഹിച്ചു. ഡോ. കെ. ഗീത, ഡോ. അജിത, പി.എൻ. ഡോ. ഉമ രാധേഷ് എന്നിവർ സംബന്ധിച്ചു. ഗര്‍ഭാവസ്ഥയുടെ പ്രാരംഭഘട്ടം മുതല്‍ പ്രസവത്തിന് തൊട്ടുമുന്നിലുള്ള അവസ്ഥകളില്‍ ആവശ്യമായ ചികിത്സകള്‍ ആസ്റ്റര്‍ മോം അറ്റ് ഹോം പദ്ധതിയിലൂടെ ലഭ്യമാകും. ഫോൺ: 8606234234, 8157885111
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.