അവർ മടങ്ങി, ഇനിയും വരാെമന്ന ഉറ​േപ്പാടെ...

തലശ്ശേരി: േലാക്ഡൗണിൽ തലശ്ശേരിയിൽ കുടുങ്ങിയ കലാകാരന്മാർക്ക് ഒടുവിൽ മോചനം. തലശ്ശേരി ടെമ്പിൾ ഗേറ്റ് ജഗന്നാഥ ക്ഷേത്രോത്സവത്തിന് എത്തിയ പാലക്കാട് ഡി.ജെ അമ്യൂസ്മൻെറ് പാർക്ക് ട്രൂപ്പിലെ 27 പേർ നാട്ടിലേക്ക് മടങ്ങി. ക്ഷേത്രവയലിലെ താൽക്കാലിക കൂടാരത്തിലാണ് രണ്ടു മാസത്തിലേറെയായി സംഘം താമസിച്ചത്. പ്രദർശന സാധന സാമഗ്രികളുമായി ട്രക്കുകളിലാണ് അവർ സ്വദേശത്തേക്ക് മടങ്ങിയത്. പാലക്കാട് മങ്കര സ്വദേശിയുടേതാണ് ഡി.ജെ അമ്യൂസ്മൻെറ് പാർക്ക് ട്രൂപ്. സംഘത്തിൽ ഒരു വനിതയടക്കം മൂന്നുപേരാണ് മലയാളികളായുള്ളത്. മറ്റുള്ളവർ ഇതര സംസ്ഥാനക്കാരാണ്. ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ, യു.പി സ്വദേശികളുമുണ്ട്. നേരത്തേ കണ്ണൂർ കാട്ടാമ്പള്ളിയിലെ ആണ്ട് നേർച്ച സ്ഥലത്തായിരുന്നു. മാർച്ച് അഞ്ചിനാണ് സംഘം തലശ്ശേരിയിലെത്തിയത്. മാർച്ച് ആറിന് ഉത്സവം തുടങ്ങി. അടുത്ത ദിവസം മുതൽ സംസ്ഥാനത്ത് നിയന്ത്രണം തുടങ്ങി. ഇതോടെ ഉത്സവത്തിലും വിനോദപരിപാടികളിലും നിയന്ത്രണമേർപ്പെടുത്തിയതോടെ സംഘം ദുരിതത്തിലായി. വേനൽമഴ കാരണം ടൻെറുകളിൽ വെള്ളം കയറി താമസവും പ്രതിസന്ധിയിലായി. ക്ഷേത്ര കമ്മിറ്റിക്കാരുടെ സഹായത്തോടെ ശ്രീനാരയണ ഹാളിലേക്ക് താമസം മാറ്റുകയായിരുന്നു. ഒരു ദിവസം 5000 രൂപയോളം സംഘത്തിന് ചെലവുണ്ടായിരുന്നു. ലക്ഷങ്ങളുടെ നഷ്ടം സഹിച്ചാണ് അടുത്ത ഉത്സവകാലത്ത് വീണ്ടും വരാമെന്ന പ്രതീക്ഷയോടെ സംഘം തലശ്ശേരിയിൽനിന്ന് യാത്രതിരിച്ചത്. പടം....TLY SANGAM................. പാലക്കാട് മങ്കര ഡി.ജെ അമ്യൂസ്മൻെറ് പാർക്ക് ട്രൂപ്പിലെ സംഘം തലശ്ശേരിയിൽനിന്ന് നാട്ടിലേക്ക്് യാത്രതിരിക്കുന്നതിനു മുമ്പ് പ്രദർശന ഉപകരണങ്ങൾ ലോറിയിൽ കയറ്റുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.