വിനേഷി​െൻറ കൊത്തുപണി ശിൽപം മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക്

വിനേഷിൻെറ കൊത്തുപണി ശിൽപം മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ശ്രീകണ്ഠപുരം: മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് യുവാവ് നൽകിയത് തൻെറ മികവാർന്ന കൊത്തുപണി ശിൽപം. ഡി.വൈ.എഫ്.ഐ പ്രവർത്തകർ റീസൈക്കിൾ കേരള കാമ്പയിൻെറ ഭാഗമായി എത്തിയപ്പോഴാണ് പെരുവളത്തുപറമ്പിലെ വിനേഷ് മഞ്ഞപ്പാറ തൻെറ ശിൽപം നൽകിയത്. മൂന്നടി നീളവും രണ്ടടി വീതിയുമുള്ള, കുമിത് മരത്തിൽ കൊത്തിയെടുത്ത കൃഷ്ണരൂപത്തിലുള്ള കൊത്തുപണിയാണ് നൽകിയത്. പത്തായിരത്തിലധികം രൂപ മതിപ്പുവില പ്രതീക്ഷിക്കുന്ന ചിത്രപ്പണിയാണിത്. കൊത്തുപണിയിൽ 22 വർഷത്തെ പ്രാവീണ്യമുണ്ട് വിനേഷിന്.വിനേഷിൻെറ കൊത്തുപണി ശിൽപം ഓൺലൈൻ വിൽപനക്കുവെച്ച് പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ പറഞ്ഞു. പടം : SKPM DYFI Cap: മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം കണ്ടെത്താൻ പെരുവളത്തുപറമ്പിലെ വിനേഷ് മഞ്ഞപ്പാറ നൽകിയ ശിൽപം ഡി.വൈ.എഫ്.ഐ നേതാവ് കെ. ശ്രീജിത്ത് ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.