ചെങ്ങോടുമല ഖനനം: സത്യഗ്രഹ സമരം അവസാനിപ്പിച്ചു

കൂട്ടാലിട: ചെങ്ങോടുമലയിൽ കരിങ്കൽ ക്വാറിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് നാലാം വാർഡ് ആക്ഷൻ കൗൺസിൽ കോട്ടൂർ പഞ്ചായത്ത് ഒാഫിസിന് മുന്നിൽ നടത്തിവന്ന അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം ബുധനാഴ്ച വൈകീട്ട് അവസാനിപ്പിച്ചു. ചെങ്ങോടുമല ആദിവാസി ഊരുകൂട്ടം മൂപ്പൻ പി.സി. കുഞ്ഞിരാമൻ നാരങ്ങനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. സമരസമിതി കൺവീനർ ദിലീഷ് കൂട്ടാലിട, വൈസ് ചെയർമാൻ കെ. രാജേഷ് എന്നിവർ സംസാരിച്ചു. ഇന്നലത്തെ ഏകജാലക ഹിയറിങ്ങിൽ ചെങ്ങോടുമല ഖനനവുമായി ബന്ധപ്പെട്ട വിഷയം മാറ്റിവെച്ചതിനെ തുടർന്നാണ് സമരമവസാനിപ്പിച്ചത്. ഒമ്പാതാംതരം വിദ്യാർഥി പുവ്വത്തുംചോലയിൽ കൃഷ്ണേന്ദു, ചെങ്ങോടുമ്മൽ ഗീത, പുവ്വത്തുംചോലയിൽ വജില, സഗിജ മൂലാട്, സി. സത്യൻ, സി. ചെക്കിണി എന്നിവരാണ് ബുധനാഴ്ച സത്യഗ്രഹമിരുന്നത്. ഇവർക്ക് അഭിവാദ്യമർപ്പിച്ച് എം.കെ. രാഘവൻ എം.പി, ഹനുമാൻസേന സംസ്ഥാന ചെയർമാൻ ഭക്തവത്സലൻ, ജില്ല സെക്രട്ടറി രാംദാസ് വേങ്ങേരി, ആർ.എം.പി ജില്ല സെക്രട്ടറി കെ.പി. പ്രകാശൻ, ബി.ജെ.പി ജില്ല സമിതി അംഗം ജയപ്രകാശ് കായണ്ണ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. രാഗേഷ്, കെ.എസ്.യു ജില്ല സെക്രട്ടറി അർജുൻ കറ്റയാട്ട്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് ബബീഷ് ഉണ്ണികുളം എന്നിവർ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി. ആർ. നീലകണ്ഠൻ എന്നിവർ ഓൺലൈനിലൂടെ സത്യഗ്രഹമിരിക്കുന്നവരെ അഭിവാദ്യം ചെയ്തു. മലയെ രക്ഷിക്കാനുള്ള സത്യഗ്രഹ സമരത്തിൽ ഇറങ്ങിയ കൊച്ചു മിടുക്കി കൃഷ്ണേന്ദുവിനെ എം.പി ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.