വീടുകൾക്ക് ഭീഷണിയായ മണ്ണ് നീക്കിയില്ല

മാവൂർ: വീടിനു ഭീഷണിയായ മൺകൂന മാറ്റാത്തത് കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നു. മാവൂർ കുതിരാടം തെക്കൻ വളവിൽ കോഞ്ഞാലിക്കോട്ടുള്ള മൂന്ന് വീടുകൾക്കാണ് അപകട ഭീഷണിയായത്. മറിയുമ്മ, കദീജ, അബ്ദുൽ മജീദ് എന്നിവരുടെ കുടുംബമാണ് ഭീതിയിലായത്. ഏത് സമയത്തും ഇടിഞ്ഞുവീണ് വീടുകൾക്കും ജീവനും അപകടം ഉണ്ടാക്കിയേക്കാവുന്ന മണ്ണ് മാറ്റാനുള്ള അനുമതി വൈകിയതാണ് കാരണം. മണ്ണെടുത്തുമാറ്റാൻ മാർച്ചിൽ വാക്കാൽ അനുമതി ലഭിച്ചിരുന്നു. എന്നാൽ, മണ്ണ് നീക്കാനുള്ള ഔദ്യോഗിക രേഖ ലഭിക്കുന്നതിനു മുമ്പ് ലോക്ഡൗൺ പ്രഖ്യാപിച്ചതാണ് വിനയായത്. ഇളക്കിയ മണ്ണ് വീട്ടുചുമരിൽ പതിച്ച നിലയിലാണ്. കാലവർഷം അടുത്തെത്തിയതോടെ വീട്ടുകാർ ആശങ്കയിലാണ്. വാർഡ് അംഗം കെ. ഉണ്ണികൃഷ്ണൻ, മാവൂർ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ, പി. മനോഹരൻ എന്നിവർ സ്ഥലം സന്ദർശിച്ച് മന്ത്രിമാർക്ക് പരാതി നൽകാൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.