കൂത്തുപറമ്പിൽ ബാങ്കുകളും പ്രവർത്തിച്ചു

കൂത്തുപറമ്പ്: ലോക്ഡൗൺ നാലാം ഘട്ടത്തിലേക്ക് കടന്നതോടെ കൂത്തുപറമ്പ് ടൗണിൽ ജനത്തിരക്കേറി. വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തിക്കാൻ തുടങ്ങിയതോടെ നിരവധി ആളുകളാണ് ടൗണിലെത്തിച്ചേർന്നത്. അനിയന്ത്രിതമായി വാഹനങ്ങൾ എത്താൻ തുടങ്ങിയത് ടൗണിൽ ഗതാഗതക്കുരുക്കിനും ഇടയാക്കി. ഏതാനും പലചരക്ക് കടകളും പച്ചക്കറിക്കടകളും ചുരുക്കം ബേക്കറികളും മൊബൈൽ ഷോപ്പുകളും മാത്രമാണ് തുറന്നിരുന്നത്. അതോടൊപ്പം ബാങ്കുകൾ, കെ.എസ്.ഇ.ബി ഓഫിസ് ഉൾപ്പെടെയുള്ള ഓഫിസുകളും തുറന്നിരുന്നു. ഏറെക്കാലത്തിനുശേഷം ബാങ്കുകൾ, മൊബൈൽ ഷോപ്പുകൾ എന്നിവ തുറന്നു. പൊലീസ് സാന്നിധ്യം കുറഞ്ഞതും ജനങ്ങൾ വ്യാപകമായി എത്താനിടയാക്കി. റെഡ് സോൺ മേഖലയായി തുടർന്നതിനാൽ കടുത്ത നിയന്ത്രണങ്ങളായിരുന്നു കഴിഞ്ഞ ദിവസം വരെയും കൂത്തുപറമ്പ് മേഖലയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.