ഉദ്യോഗസ്​ഥരുടെ മുൻവിധി; രണ്ടു​ യുവാക്കൾ അതിർത്തിയിൽ കുടുങ്ങിയത്​ മണിക്കൂറുകൾ

മുത്തങ്ങ (വയനാട്): ''കർണാടകയിലെ കുശാൽനഗറിൽ 55 ദിവസം കുടുങ്ങിയ ഞങ്ങളെ എന്തിന് ഇങ്ങനെ പരീക്ഷിക്കണം. യാത്രക്കും അതിർത്തി കടക്കാനും കർണാടക, കേരള സർക്കാറുകൾ നൽകിയ പാസുണ്ടായിട്ടും ഒന്നു നോക്കാൻപോലും തയാറാകാതെ ഡെപ്യൂട്ടി കലക്ടറും ചില ഗതാഗതവകുപ്പ് ഉേദ്യാഗസ്ഥരും ഞങ്ങെള വട്ടംകറക്കി. ഒടുവിൽ കനിവുതോന്നി ഒരു തഹസിൽദാർ ഫോണിലെ പാസ് നോക്കിയപ്പോഴാണ് ശ്വാസം വീണത്'' -അതിർത്തി കടന്ന് ഞായറാഴ്ച രാവിലെ 11 മുതൽ കാത്തുനിന്ന മലപ്പുറം വേങ്ങര സ്വദേശി ഹാരിസ് കുറച്ചുമണ്ണിലിൻെറ വാക്കുകൾ. ഒപ്പം കൊളപ്പുറം സ്വദേശി റഹീം കല്ലനും ഉണ്ട്. ഇൻറീരിയർ ഡെക്കറേഷൻ ജോലിക്ക് റഹീമിനൊപ്പം പോയതാണ് ഹാരിസ്. രാവിലെ ഏഴുമണിക്ക് കുശാൽനഗറിൽനിന്ന് കാറിൽ പുറപ്പെട്ടതാണ് ഇവർ. വയനാട് അതിർത്തിയിൽനിന്ന് അൽപം അകലെയുള്ള കോവിഡ്-19 പരിശോധനകേന്ദ്രത്തിലേക്ക് നാലു േപർക്കൊപ്പം 250 രൂപ വീതം നൽകിയാണ് ഇവർ എത്തിയത്. രണ്ടു പാസുകൾക്കു പുറമെ കുശാൽനഗറിലെ ഒരു ഡിവൈ.എസ്.പി നൽകിയ യാത്രാപാസും ഇവർക്കുണ്ടായിരുന്നു. അതിർത്തിയിലെ മൂലഹൊള്ള ചെക്ക്പോസ്റ്റിൽ അടക്കം അഞ്ചു മിനിറ്റിൽ കൂടുതൽ പരിശോധന ഉണ്ടായില്ലെന്നും മാന്യമായ പെരുമാറ്റമായിരുന്നെന്നും ഹാരിസും റഹീമും പറഞ്ഞു. കേരള അതിർത്തിയിലും പൊലീസ് പെട്ടെന്ന് പ്രവേശിപ്പിച്ചു. എന്നാൽ, പിന്നീട് എം.വി.ഐ അടക്കം ഇവരുടെ ഭാഗം കേൾക്കാതെ വഴിയിലിറക്കിവിടുകയായിരുന്നു. തഹസിൽദാർ രേഖ പരിശോധിച്ച് നിങ്ങൾക്ക് മലപ്പുറം വേങ്ങര വരെ പോകാൻ പാസുണ്ടെന്ന് പറയുന്നതുവരെ അനുഭവിച്ച ആശയക്കുഴപ്പത്തിന് അതിരില്ല. വൈകീട്ട് അഞ്ചു മണിയോടെ അധികൃതർ ബത്തേരിയിലെ ലോഡ്ജിലേക്ക് ഇവരെ മാറ്റി. വേങ്ങരയിലേക്ക് ടാക്സിയിൽ പോകാൻ 5500 രൂപ നൽകണമെന്ന് പറഞ്ഞപ്പോൾ നാട്ടിൽനിന്ന് വാഹനം വരാൻ കാത്തിരിക്കുകയാണെന്ന് ഹാരിസ് പറഞ്ഞു. അതിർത്തിപ്രദേശങ്ങളിൽ ഫോണിന് െറയ്ഞ്ച് ഇല്ലാത്തതും ഇവിടെ എത്തുന്ന മലയാളികൾക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. -വി. മുഹമ്മദലി -------- SUNWDG1 കർണാടക-കേരള അതിർത്തിയിലെത്തിയ ഹാരിസും റഹീമും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.