കച്ചേരിമുക്ക്: കിഴക്കോത്ത് പഞ്ചായത്തിലെ മൂനമണ്ണിൽ തനിച്ച് താമസിക്കുന്ന ആമിനക്ക് ഇനി വീട്ടിലേക്ക് സുരക്ഷിതമായി നടന്നെത്താം. കച്ചേരിമുക്ക് തോടിൻെറ അരികിലായി മൂനമണ്ണിൽ വീട്ടിൽ താമസിൽക്കുന്ന ഇവരുടെ വീട് വരെ തോടിൻെറ വശത്തുള്ള സംരക്ഷണ ഭിത്തി പ്രവൃത്തി എത്താത്തതിനാൽ വളരെ പ്രയാസപ്പെട്ടാണ് വീട്ടിലേക്ക് പോയിരുന്നത്. ഇവരുടെ പ്രയാസം മനസ്സിലാക്കി സിൻസിയർ കച്ചേരിമുക്കിൻെറ നേതൃത്വത്തിൽ ശ്രമദാനമായി നടവഴി നിർമിച്ചു നൽകുകയായിരുന്നു. പ്രവൃത്തികൾക്ക് സിൻസിയർ സെക്രട്ടറി കമറുൽ ഹക്കീം, ടി.എം.ജംഷീർ, ടി.എം.ഇർഷാദ്, എം.എം.സമദ്, ടി.എം.നൗഷീർ, എം.എം .കാദർ, കെ.ഉമ്മർ സാലിഹ്, പി.റഹൂഫ്, എം.എം.നൗഷാദ്, ക്ലബ് ട്രഷറർ ശംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: MON Kdy-1 nadavazhi nirmanam കിഴക്കോത്ത് പഞ്ചായത്തിലെ മൂനമണ്ണിൽ തനിച്ച് താമസിക്കുന്ന ആമിനയുടെ വീട്ടിലേക്ക് സിൻസിയർ കച്ചേരിമുക്കിൻെറ നേതൃത്വത്തിൽ നടവഴി നിർമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.