സമ്പൂർണ ലോക്ഡൗൺ ടൗണിൽ ജനത്തിരക്ക്

ഓമശ്ശേരി: ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ആയത് മൂലം ശനിയാഴ്ച വൈകീട്ട് ഓമശ്ശേരി ടൗണിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടു. ആളുകൾ കൂട്ടമായി അവശ്യ വസ്തുക്കൾ വാങ്ങുന്നതിന് എത്തിയതായിരുന്നു തിരക്കിനു കാരണം. തിരക്ക് ഒഴിവാക്കുന്നതിന് പൊലീസ് കാര്യമായി ഇടപെട്ടില്ല. അഞ്ചു മണി വരെ തിരക്ക് തുടർന്നു. ജില്ല കോവിഡ് മുക്തമായതും അധികാരികളുടെ കർശന നിലപാടുകളിൽ അയവു വന്നതും ജനത്തിരക്ക് കൂടാൻ കാരണമായിട്ടുണ്ട്. ഫോട്ടോ: SAT OMA10 ഓമശ്ശേരി ടൗണിൽ ശനിയാഴ്ച വൈകീട്ട് അനുഭവപ്പെട്ട തിരക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.