കർമ് ശ്രേഷ്ഠ പുരസ്കാരം ഡോ. മനുലാലിന് കൊടിയത്തൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മറ്റു ആരോഗ്യ ബോധവത്കരണ രംഗത്തും പ്രദേശത്ത് സ്തുത്യർഹമായ സേവനം നടത്തിയ ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സൻെറർ മെഡിക്കൽ ഓഫിസർ ഡോ. എൻ. മനുലാലിന് കർമ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കാൻ കുവൈത്ത് ചെറുവാടി അസോസിയേഷൻ തീരുമാനിച്ചു.10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കൊറോണ പ്രതിരോധത്തിൻെറ ഭാഗമായുള്ള നിയന്ത്രണങ്ങൾ കഴിഞ്ഞാൽ പുരസ്കാരം സമർപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികളായ സി.വി. അബ്ദുല്ല, അഷ്‌റഫ് സ്രാമ്പിക്കൽ, കെ.പി. സുഹൈൽ, കെ.ഇസ്മായിൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.