പരിഹാസം ചൊരിഞ്ഞവരെ അന്ധാളിപ്പിച്ച് സരള കയറിൽ തൂങ്ങി കിണറ്റിലിറങ്ങി

പരിഹാസത്തിന് തിരിച്ചടി; സരള കിണറ്റിലിറങ്ങി കുഴിച്ചു ചേളന്നൂർ: പരിഹാസം നിറഞ്ഞ വാക്കുകൾ ചൊരിഞ്ഞവർക്ക് മുന്നിൽ ധീരത കാണിച്ച് വനിത വാർഡ് അംഗം. ചേളന്നൂർ പതിനാലാം വാർഡ് മെമ്പർ സരളയാണ് കിണറിലിറങ്ങി കിണർ കുഴിച്ച് പരിഹസിച്ചവർക്ക് മറുപടി നൽകിയത്. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ അഭിനന്ദനവുമായെത്തി. കളങ്കൊള്ളിത്താഴത്ത് മനോഹരൻെറ വീട്ടിൽ കുഴിക്കുന്ന കിണർ കാണാൻ പോയതായിരുന്നു സരള. പത്തു കോലോളം ആഴത്തിൽ കിണർ കുഴിച്ചത് കണ്ട് അഭിപ്രായം പറഞ്ഞപ്പോൾ ജോലിക്കാർ കിണറിലിറങ്ങി കുഴിയെടുക്കുന്നോ എന്ന് കളിയാക്കിയതാണ് സാഹസികത ചെറുപ്പം മുതൽ കൈയിൽ കൊണ്ടു നടക്കുന്ന സരള വെല്ലുവിളി ഏറ്റെടുത്തത്. സമയം കളയാതെ ഒറ്റക്കയറിൽ തൂങ്ങി പടവുകൾ ചവിട്ടി കിണറിലേക്ക് ഊർന്നിറങ്ങി. പിക് ആക്സ് ഉപയോഗിച്ച് കുഴിയെടുത്താണ് തിരിച്ചു കയറിയത്. തളർച്ചയൊന്നും ഇല്ലാതെ തിരിച്ചു കയറിയപ്പോൾ കിണറിനരികിൽ കൂടിയവർ അമ്പരന്ന് കൈയടിച്ചു. തൻെറ പതിനേഴാം വയസ്സിൽ സമീപത്തെ കിണറിൽ വീണ കുട്ടിയെ മുങ്ങിയെടുത്ത് ജീവൻ രക്ഷിച്ച 'ഫ്ലാഷ്ബാക്കും' സരളക്കുണ്ട്. എതായാലും സരള കിണറിൽ ഇറങ്ങി കുഴിയെടുത്തതിൻെറ വിഡിയോ വൈറലായിരിക്കുകയാണ്. SAT CHELA15 സരള കിണറിൽ ഇറങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.