ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി മുക്കം: ലോക്ഡൗൺ മൂലം ദുരിതത്തിലായ മാധ്യമ പ്രവർത്തകർക്ക് പല വ്യഞ്ജന കിറ്റുകളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. പാലക്കൻ ഗ്രൂപ്പിൻെറ സഹകരണത്തോടെ കെ.ആർ.എം.യു കോഴിക്കോട് ജില്ല കമ്മിറ്റിയാണ് കിറ്റുകൾ നൽകിയത്. പി.ജെ.ബഷീറിന് നൽകി ജില്ല പ്രസിഡൻറ് റഫീഖ് തോട്ടുമുക്കം ഉദ്ഘാടനം നിർവഹിച്ചു. മുക്കം പ്രസ് ക്ലബ് പ്രസി. സി. ഫസൽ ബാബു, ട്രഷറർ മുഹമ്മദ് കക്കാട്, ഹബീബി, ഉണ്ണി ചേക്കു തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.