എലത്തൂർ: ലോക്ഡൗണിൽ കുഞ്ഞുങ്ങൾക്ക് പ്രത്യേക പഠന-ആരോഗ്യ പരിശീലന പദ്ധതിയുമായി പുറക്കാട്ടിരിയിലെ എ.സി. ഷൺമുഖദാസ് മെമ്മോറിയൽ ആയുർവേദ കേന്ദ്രം. ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കായുള്ള കേരളത്തിലെ ഏക ആയുർവേദ ചികിത്സാ കേന്ദ്രമാണിത്. ജില്ല പഞ്ചായത്തിൻെറ 'സ്പന്ദനം' പരിപാടിയുമായി ചേർന്ന് വെർച്വൽ പരിശീലനമാണ് നടപ്പാക്കുന്നത്. ഭാരതീയ ചികിത്സ വിഭാഗം ഡി.എം.ഒ ഡോ.കെ.എം. മൻസൂറിനു കീഴിൽ ഡോ. റനീഷ് പി.നമ്പിയാണ് 'കരുതലോടെ' എന്ന പദ്ധതി ഏേകാപിപ്പിക്കുന്നത്. സ്പന്ദനം കോഓഡിനേറ്റർ ഡോ.പി.സി. ജെസി, ഡോ. ശ്രുതി വിജയൻ, ഡോ.രാഹുൽ എന്നിവർക്ക് പുറമെ സ്പീച്ച് തെറപ്പി ടീമിലെ ധനശ്രീ, ആര്യാ രാഘവൻ, ഫിസിയോ തെറപ്പിസ്റ്റുകളായ ജീൻഷി, ഫാത്തിമ മിന്നത്ത്, ക്ലിനിക്കൽ - യോഗ വിഭാഗത്തിലെ ഡോ. മഞ്ജിമ, ഡോ.സി. ദയ, സ്പെഷൽ എജുക്കേഷൻ വിഭാഗത്തിലെ പി.എം. ഹിബത്തുല്ല, ടി.എച്ച്. അനുസ്മിത, കെ.പി. സുജന ദാസ്, ഷിജില, മനശാസ്ത്ര വിഭാഗത്തിലെ ബി. അരുൺ, വിസ്മയ വികാസ്, നിമിഷ രാജു എന്നിവരടങ്ങിയ സംഘമാണ് പദ്ധതി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.