കൈയേറ്റത്തിൽ പ്രതിഷേധിച്ചു

കൊടുവള്ളി: കോഴിക്കോട് മിഠായിത്തെരുവിൽ കഴിഞ്ഞ 49ദിവസമായി പൂട്ടിക്കിടക്കുന്ന നൂറുകണക്കിന് വ്യാപാരികളെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കടകൾ തുറക്കാൻ അനുവദിക്കാത്ത ജില്ല ഭരണകൂടത്തിൻെറ നടപടിയിൽ പ്രതിഷേധിച്ചു. മിഠായിത്തെരുവിൽ സ്വന്തം സ്ഥാപനം തുറന്ന് പ്രതിഷേധിക്കാൻ വന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി . നസിറുദ്ദീനെ കൈയേറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കൊടുവള്ളി യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുടെ ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് പി.ടി.എ. ലത്തീഫ്, ജനറൽ സെക്രട്ടറി ടി.പി.അർഷാദ്, ട്രഷറർ എം.വി.വാസു, എം .അബ്ദുൽ ഖാദർ, ലത്തീഫ്, ടി.കെ.അതിയത്, പി.സി. ബദറുദ്ധീൻ, എൻ.പി.അബു എ.സി. ബാലൻ എന്നിവർ സംസാരിച്ചു. പ്രവാസികളോട് നീതി പുലർത്തണം - കോൺഗ്രസ് കൊടുവള്ളി: സംസ്ഥാനത്തിൻെറ വികസനത്തിൽ മുഖ്യ പങ്ക് വഹിച്ച പ്രവാസികളോടുള്ള അവഗണന സർക്കാർ മാറ്റണമെന്ന് കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ജോലി പോലും നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളോട് യാത്രാ ചെലവും ക്വാറൻറീൻ ചെലവും അവർ തന്നെ വഹിക്കണമെന്ന് പറയുന്നത് അവരോടുള്ള അവഗണനയാണെന്ന് യോഗം കുറ്റപ്പെടുത്തി. യോഗത്തിൽ പ്രസിഡൻറ് പി.കെ. സുലൈമാൻ അധ്യക്ഷത വഹിച്ചു. സി. മാധവൻ, യു.വി.ശിവദാസൻ, ടി.കെ.പി. അബൂബക്കർ, പി.കെ. മനോജ് കുമാർ, എൻ.വി.നൂർ മുഹമ്മദ്, പി.ആർ.മഹേഷ്, എൻ.കെ. അനിൽകുമാർ, പുത്തൻപുര അബ്ദുറഹിമാൻ, ടി. ഉസൈൻകുട്ടി, ഒ.കെ.നജീബ്, കേളു കുട്ടി, ടി.ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.