റെഡ്​ സോൺ ജില്ലകളിൽനിന്ന്​ വരുന്നവർക്ക്​ പൊതു ക്വാറൻറീൻ

ഇരിട്ടി: കോവിഡ് –19 പ്രതിരോധ ഭാഗമായി, മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോൺ ജില്ലകളിൽ നിന്നും വരുന്നവരെ പൊതു ക്വാറൻറീൻ നിരീക്ഷണത്തിലും മറ്റ് സോണുകളിൽനിന്നും വരുന്നവരെ ഹോം ക്വാറൻറീൻ ചെയ്യാനും തീരുമാനം. ജില്ല കലക്ടറുടെ വ്യാഴാഴ്ചത്തെ ഉത്തരവ് പ്രകാരം ഇരിട്ടി നഗരസഭ കോവിഡ് –19 മോണിറ്ററിങ് കമ്മിറ്റിയുടെ, നഗരസഭ ഹാളിൽ നടന്ന യോഗത്തിൻെറതാണ് തീരുമാനം. കൂടുതൽ കെട്ടിടങ്ങൾ പൊതു ക്വാറൻറീൻ കേന്ദ്രങ്ങൾക്കായി കണ്ടെത്താൻ തീരുമാനിച്ചു. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡുതല മോണിറ്ററിങ് കമ്മിറ്റി അടിയന്തരമായി രൂപവത്കരിക്കും. വീടുകൾ അടിസ്ഥാനമാക്കി നാലംഗ നിരീക്ഷണ കമ്മിറ്റിക്കും രൂപംനൽകും. നഗരസഭ, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവരുടെ അറിവോടെയല്ലാതെ ഇതരസംസ്ഥാനങ്ങളിൽനിന്നും വീടുകളിൽ എത്തുന്നവരുടെ വിവരം യഥാസമയം വാർഡ് തല മോണിറ്ററിങ് കമ്മിറ്റി പൊലീസിനെ അറിയിക്കണം. ഇതര സംസ്ഥാനങ്ങളിൽനിന്നും പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ കയറ്റിയെത്തുന്ന ചരക്കു വാഹനങ്ങളിലെ ഡ്രൈവർമാർക്കും തൊഴിലാളികൾക്കും വിശ്രമിക്കാനും ശൗചാലയങ്ങൾ ഒരുക്കാനും പ്രത്യേക സൗകര്യങ്ങൾ ഉറപ്പുവരുത്താൻ വ്യാപാരസ്ഥാപനങ്ങളോട് അഭ്യർഥിക്കും. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്കും പ്രത്യേക പരിഗണന നൽകേണ്ട വിഭാഗങ്ങളിൽ പെട്ടവർക്കും ഡോക്ടർമാരെ ഫോൺ മുഖേന ബന്ധപ്പെടാൻ ടെലി മെഡിസിൻ സംവിധാനം ഒരുക്കാൻ യോഗത്തിൽ തീരുമാനമായി. യോഗത്തിൽ നഗരസഭ ചെയർമാൻ പി.പി. അശോകൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.