മട്ടന്നൂര്‍: നഗരസഭ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വിവിധ ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി. രാവിലെ ഏഴുമുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുക. ഹാര്‍ഡ്വെയര്‍, കമ്പി, സിമൻറ്, പെയിൻറ് (ബുധന്‍, ശനി), മലഞ്ചരക്ക് (ചൊവ്വ, വ്യാഴം), മൊബൈല്‍, കമ്പ്യൂട്ടര്‍ (തിങ്കള്‍), കാര്‍ഷിക നഴ്‌സറി (തിങ്കള്‍, ശനി), ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, പ്ലംബിങ്, കണ്ണട (തിങ്കള്‍, വെള്ളി), ബുക്ക് സ്റ്റാള്‍ (തിങ്കള്‍, ശനി), വര്‍ക്ക്‌ഷോപ്, സ്‌പെയര്‍ പാര്‍ട്‌സ് (വ്യാഴം, വെള്ളി) എന്നിങ്ങനെയാണ് തുറന്നുപ്രവര്‍ത്തിക്കുക. കടകളില്‍ സാനിറ്റൈസര്‍ ഉറപ്പുവരുത്തണം. തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും പൊലീസ് നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.