പച്ചക്കറിക്കും പഴങ്ങൾക്കും വൻ വിലക്കുറവ്; ബീഫിനും കോഴി​ക്കും തീവില

എടക്കാട്: ലോക്ഡൗൺ ഒന്നര മാസം പിന്നിട്ടിരിക്കെ മാർക്കറ്റിൽ ബീഫിനും ചിക്കനും തീവില. ലോക്ഡൗൺ ഒരു ദിവസം മുമ്പുവരെ കോഴിക്ക് 60,50 രൂപ വരെയായിരുന്നു വില. എന്നാൽ, 140 രൂപയാണ് കോഴിയുടെ ഇന്നത്തെ വിപണി നിരക്ക്. ലോക്ഡൗണിന് മുമ്പുവരെ ഒരു കിലോ ബീഫിന് 240 രൂപയാണെങ്കിൽ ഇന്നത് 300 രൂപയായി. എന്നാൽ, റമദാൻ ആയിട്ടും പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും വലിയ തോതിലുള്ള വിലക്കുറവ് ആശ്വാസകരമാണ്. മുസമ്പി 35--40, മുന്തിരി 50--80, തണ്ണീർമത്തൻ 16-17 എന്നീ നിലയിലാണ് ചില്ലറ വിൽപന. 17 രൂപയാണ് ഉള്ളി വില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.